"ആയുസ് തീർന്നാൽ വീട്ടിലിരുന്നാലും മരിക്കും, ഒരു ഫാന്‍ പൊട്ടി വീണാലും പോരേ": വൈറലായി സന്തോഷ് നായരുടെ വാക്കുകൾ

'ഓമനിക്കാൻ ഓർമ വെക്കാൻ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ ഉണ്ടായ പരുക്കിനെക്കുറിച്ചും ആ വേദനയുമായി വർഷങ്ങളോളം ജീവിക്കുന്നതിനേക്കുറിച്ചും സംസാരിക്കുകയായിരുന്നു
santhosh nair about death

സന്തോഷ് നായർ

Updated on

നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മരണത്തേക്കുറിച്ച് സന്തോഷ് പറഞ്ഞ വാക്കുകളാണ്. ആയുസ് തീർന്നാൽ വീടിനകത്ത് ഇരുന്നാൽ ഫാൻ പൊട്ടിവീണായാലും മരിക്കും എന്നാണ് സന്തോഷ് പറഞ്ഞത്.

ഞാന്‍ മരിച്ച് പോവണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം. അതിനിപ്പോള്‍ ഞാന്‍ വീട്ടിനകത്ത് ഇരുന്നാലും മതി. ഒരു ഫാന്‍ പൊട്ടി വീണാലും പോരേ. സമയം അവസാനിക്കണമെങ്കില്‍ അതായാലും പോരേ.- സന്തോഷ് പറഞ്ഞു. 'ഓമനിക്കാൻ ഓർമ വെക്കാൻ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ ഉണ്ടായ പരുക്കിനെക്കുറിച്ചും ആ വേദനയുമായി വർഷങ്ങളോളം ജീവിക്കുന്നതിനേക്കുറിച്ചും ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹസിക രംഗങ്ങൾ ചെയ്യുന്നതിലെ ഭയമില്ലായ്മയെക്കുറിച്ചും സിനിമയോടുള്ള തന്റെ അർപ്പണബോധത്തെക്കുറിച്ചുമാണ് സന്തോഷ് സംസാരിച്ചത്. സംവിധായകൻ എന്ത് പറയുന്നോ അതുപോലെ താൻ ചെയ്യുമായിരുന്നു എന്നാണ് സന്തോഷ് പറയുന്നത്. "നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ നോ പറയില്ല. ഞങ്ങളുടെ ടൈമില്‍ വന്നവരെല്ലാം ഇങ്ങനെയാണ്. കൈ പൊള്ളിയാല്‍ അയ്യോ എന്ന് വയ്ക്കാം, അത് റൂമില്‍ ചെന്ന് മാത്രം. നമ്മളെ ഒരാള്‍ സിനിമയ്ക്കായി വിളിക്കുന്നു, ഇത്ര രൂപ വേണമെന്ന് പറയുന്നു. അത് അവര്‍ തരാമെന്ന് പറയുന്നു. പിന്നെ അവര്‍ ചോദിക്കുന്ന പ്രൊഡക്ട്, അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെടുന്നത് കൊടുക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. വെള്ളത്തിൽ ചാടാൻ പറഞ്ഞാൽ ചാടും.'- സന്തോഷ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com