

നിവിൻ പോളി, അജു വർഗീസ്
നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ ക്രിസ്മസ് റിലീസിന് തിയെറ്ററിലെത്തിയ ചിത്രമാണ് സർവം മായ. ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ പിറന്ന പത്താമത്തെ ചിത്രമായ സർവം മായയുടെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 57.51 കോടി ഗ്രോസാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഋഷഭ് ഷെട്ടി ചിത്രം കാന്താരയെ സർവം മായ പിന്നിലാക്കി.
45.31 കോടി രൂപയായിരുന്നു കാന്താരയുടെ മലയാളം നെറ്റ് കളക്ഷൻ. ആഗോള ബോക്സ് ഓഫിസിൽ 118 കോടി രൂപയാണ് സർവം മായ കളക്ഷൻ നേടിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനു ശേഷം അഖിൽ സത‍്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവം മായ. നിവിൻ പോളിക്കും അജു വർഗീസിനും പുറമെ ജനാർദനൻ, അൽതാഫ് സലിം, രഘുനാഥ് പാലേരി, മധു വാര‍്യർ, പ്രീതി മുകുന്ദൻ എന്നിവരാണ് മുഖ‍്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.