നിശ്ചയം കഴിഞ്ഞ് 5 മാസം; വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സീമ വിനീത്

തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ വിവാഹത്തിൽ നിന്ന് പിന്തിരിയുകയാണെന്ന് സീമ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിലൂടെ അറിയിച്ചു.
seema vineeth
നിശ്ചയം കഴിഞ്ഞ് 5 മാസം; വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സീമ വിനീത്
Updated on

തീരുമാനിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് വെളിപ്പെടുത്തി ട്രാൻസ് വതിനയും പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്. അഞ്ച് മാസങ്ങൾക്കു മുൻപാണ് സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ നടത്തിയ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.

എന്നാൽ‌ തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ വിവാഹത്തിൽ നിന്ന് പിന്തിരിയുകയാണെന്ന് സീമ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിലൂടെ അറിയിച്ചു.

സീമ വിനീതിന്‍റെ കുറിപ്പ് വായിക്കാം

ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്‍റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മാനിക്കാനും ബഹുമാനിക്കാും ഞങ്ങൾ മാധ്യമങ്ഹലോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട് ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിച്ചു കൊള്ളുന്നു...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com