ആർഭാടങ്ങളില്ലാതെ വിവാഹിതരായി സീമ വിനീതും നിശാന്തും

ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്.
seema vineeth married to nishanth
ആർഭാടങ്ങളില്ലാതെ വിവാഹിതരായി സീമ വിനീതും നിശാന്തും
Updated on

ആളും ആരവവുമില്ലാതെ വിവാഹിതരായി ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതും നിശാന്തും. സമൂഹമാധ്യമങ്ങളിലൂടെ സീമ വിനീത് വിവാഹക്കാര്യം പങ്കു വച്ചത്. ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്.

അഞ്ചു മാസങ്ങൾ‌ക്കു മുൻപാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഒരു മാസം മുൻപ് വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സീമ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. എന്നാൽ ഏറെ വൈകാതെ ഇരുവരും പിണക്കം മറന്ന് ഒരുമിക്കുകയായിരുന്നു.

അതിനു പുറകേയാണ് ലളിതമായി വിവാഹം നടത്തിയത്. ഇരുവരും ഒരുമിച്ചുള്ള ഓണച്ചിത്രങ്ങളും സീമ വിനീത് പങ്കു വച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് സീമ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com