ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമക്കേസ്

സീരിയൻ നടി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
serial actor biju sopanam and s p shree kumar booked over sexual assault case by actress
ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമക്കേസ്
Updated on

കൊച്ചി: നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരേ ലൈംഗികാതിക്രമത്തിന് കേസ്. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമുണ്ടായി എന്ന നടിയുടെ പരാതിയിലാണ് ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇൻഫോപാർക്ക് പൊലീസ് കേസ് തൃക്കാക്കര പൊലീസിനു കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം പുറത്തു വന്ന കേസുകൾ അന്വേഷിച്ച സംഘം ഈ കേസും ഏറ്റെടുക്കുമെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com