"പ്രതീക്ഷകൾ അസ്തമിച്ചു"; സീരിയൽ താരം സിദ്ധാർഥ് അന്തരിച്ചു

കസ്തൂരിമാൻ എന്ന സീരിയലിൽ സിദ്ധാർഥ് അവതരിപ്പിച്ച സിദ്ധു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്.
serial actor sidharth venugopal passes away

സിദ്ധാർഥ് വേണുഗോപാൽ

Updated on

കൊച്ചി: സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. താരം അന്തരിച്ച വിവരം നടി സീമ ജി. നായരാണ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. ചാലക്കുടി സ്വദേശിയാണ് സിദ്ധാർഥ്. കസ്തൂരിമാൻ എന്ന സീരിയലിൽ സിദ്ധാർഥ് അവതരിപ്പിച്ച സിദ്ധു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്.

പ്രതീക്ഷകൾ അസ്തമിച്ചു സീരിയൽ താലം സിദ്ധാർഥി വേണുഗോപാൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രണ്ട് വർഷം നിനക്കു വേണ്ടി ഞാൻ പൊരുതി.

മനസും ശരീരവും തളർന്നപ്പോഴും നിന്‍റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാനോടി. ഇന്ന് ഈശ്വരൻ തീരുമാനിച്ചു, നീ കൂടുതൽ വേദനിക്കേണ്ടെന്ന്. വയ്യ സിദ്ധാർഥി തളർന്നു പോകുന്നു എന്നാണ് സീമ ജി. നായർ കുറിച്ചത്.

logo
Metro Vaartha
www.metrovaartha.com