14 വർഷത്തെ പ്രണയം, സീരിയൽ താരം ജോഷിന വിവാഹിതയായി

ശ്രീജു സുരേന്ദ്രനാണ് വരൻ
serial actress joshina married

14 വർഷത്തെ പ്രണയം, സീരിയൽ താരം ജോഷിന വിവാഹിതയായി

Updated on

ടെലിവിഷൻ സീരിയൽ നടി ജോഷിന എം. തരകൻ വിവാഹിതയായി. ശ്രീജു സുരേന്ദ്രനാണ് വരൻ. 14 വർഷം നീണ്ട പ്രണയത്തിനാണ് സാഫല്യമായത്.

പ്ലസ് വൺ ക്ലാസിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ജോഷിന ക്രിസ്ത്യനും ശ്രീജു ഹിന്ദുവുമായിരുന്നു. അതിനാൽ ഇരുവരുടേയും വീട്ടുകാർ ബന്ധം എതിർത്തു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു. കാത്തിരിപ്പിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.

കഴിഞ്ഞ വർഷമാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. വരൻ ശ്രീജു വിദേശത്ത് ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയാണ്. അഭിനേത്രി എന്നതിലുപരി ഒരു നഴ്സ് കൂടിയാണ് ജോഷിന. നിരവധി സീരിയൽ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. അമൃത നായർ, ആൻ മരിയ, ബിന്നി സെബാസ്റ്റ്യൻ, മായാ വിശ്വനാഥ് തുടങ്ങി നിരവധി പേരാണ് ആഘോഷത്തിൽ പങ്ക് ചേർന്നത്.

logo
Metro Vaartha
www.metrovaartha.com