ഷാജി കൈലാസിന്‍റെയും രൺജി പണിക്കരുടെയും മക്കൾ ഒരുമിക്കുന്നു

റുബിൻ അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലാണ് നിഖിൽ രൺജി പണിക്കരും റുബിൻ ഷാജി കൈലാസും ഒരുമിക്കുന്നത്.
Shaji Kailas and Renji Panicker's sons coming together

റുബിൻ ഷാജി കൈലാസും നിഖിൽ രൺജി പണിക്കരും

Updated on

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടിൽ ഒന്നാംസ്ഥാനമാണ് ഷാജി കൈലാസ് -രൺജി പണിക്കർ കോംബോ. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ , ദി കിംഗ്, കിംഗ് & കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ ചിത്രങ്ങളുടെ പെരുമഴ തന്നെ പെയ്യിച്ചു. ഇപ്പോഴിതാ ഇരുവരുടെയും മക്കൾ ക്യാമറയ്ക്കു മുന്നിൽ ഒരുമിക്കുന്നു. റുബിൻ അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലാണ് നിഖിൽ രൺജി പണിക്കരും റുബിൻ ഷാജി കൈലാസും ഒരുമിക്കുന്നത്.

രൺജി പണിക്കരുടെ മക്കളിൽ നിഥിൻ രൺജി പണിക്കരും നിഖിൽ രൺജി പണിക്കരും ഇരട്ട സഹോദരന്മാരാണ്. നിഥിൻ രൺജി പണിക്കർ അച്ഛന്‍റെ പാതയിലൂടെ തന്നെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവൽ ,തുടങ്ങിയ ചിത്രങ്ങളും, ഒരു വെബ് സീരിയസ്സും സംവിധാനം ചെയ്തു. നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. നിഖിൽ രഞ്ജി പണിക്കർ വിവേക് സംവിധാനം ചെയ്ത ടീച്ചർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഷാജി കൈലാസിന്‍റെ ഇളയ മകൻ റുബിൻ ഷാജി കൈലാസ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

ക്യാംപസ് പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത്. ജൂഡ്, ജസ്റ്റിൽ ജസ്റ്റിൻ മാത്യൂസ് എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്.

ജൂഡിനെ റുബിനും, ജസ്റ്റിൻ മാത്യൂസിനെ നിഖിൽ രൺജി പണിക്കരും അവതരിപ്പിക്കുന്നു

ഈ ചിത്രത്തിൽ രൺജി പണിക്കരും ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നരേൻ,വിജയ രാഘവൻ, ജോണി ആന്‍റണി,ജയ്സ് ജോർജ്, അജു വർഗീസ് ഡോ. റോണി രാജ്,, ബോബി കുര്യൻ, ദിവ്യദർശൻ, :ഷാജു ശ്രീധർ,മഖ്ബൂൽ സൽമാൻ, ശ്രീകാന്ത് മുരളി, ഫൈസൽ മുഹമ്മദ് അഡ്വ. ജോയി

കെ. ജോൺ, ലിസ്സി .കെ.ഫെർണാണ്ടസ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസ്. അഞ്ജലി ജോസഫ് എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ - അമൽ കെ. ജോബി, സംഗീതം - സ്റ്റീഫൻ ദേവസ്സി ഗൗതംവിൻസന്‍റ്, ഛായാഗ്രഹണം -റോ ജോ തോമസ് എഡിറ്റിംഗ് -ഡോൺ മാക്സ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com