'ഡാൻസ് ചെയ്ത് പോസ്റ്റ് ചെയ്യൂ', ഷക്കീറയുടെ പർപ്പിൾ ലംബോർഗിനി നേടൂ; അവസാന തിയതി നവംബർ 25|Video

ഡിസംബർ 6ന് വിജയിയെ പ്രഖ്യാപിക്കും. 18 വയസു തികഞ്ഞവർക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാകൂ.
Shakira to gift her purple Lamborghini to fans
'ഡാൻസ് ചെയ്ത് പോസ്റ്റ് ചെയ്യൂ', ഷക്കീറയുടെ പർപ്പിൾ ലംബോർഗിനി നേടൂ; അവസാന തിയതി നവംബർ 25|Video
Updated on

ആരാധകർക്കായി ഒരു ഗംഭീര സമ്മാനവുമായി ഗായിക ഷക്കീറ. തന്‍റെ പ്രിയപ്പെട്ട പർപ്പിൾ ലംബോർഗിനിയാണ് ഷക്കീറ ആരാധകർക്കായി വച്ചു നീട്ടുന്നത്. ലംബോർഗിനി സ്വന്തമാക്കാനായി ചെറിയൊരു മത്സരത്തിൽ പങ്കെടുക്കണമെന്നു മാത്രം. ഷക്കീറയുടെ പുതിയ ഗാനമായ സോൾടേരയ്ക്കൊപ്പം ചുവടുവയ്ക്കുന്നതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിലോ ടിക്‌ടോക്കിലോ പോസ്റ്റ് ചെയ്താൽ മാത്രം മതി. ഒപ്പം #ElCarroDeShakira എന്ന ഹാഷ്ടാഗും ചേർക്കണം. നവംബർ 25 ആണ് മത്സരത്തിനായി വീഡിയോ സമർപ്പിക്കാവുന്നത്. മത്സരാർഥികളിൽ നിന്ന് മികച്ച അഞ്ച് പേരെ ഷക്കീറ നേരിട്ട് തെരഞ്ഞെടുക്കും.

ഇവരിൽ നിന്ന് ജനകീയ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുക. ഡിസംബർ 6ന് വിജയിയെ പ്രഖ്യാപിക്കും. 18 വയസു തികഞ്ഞവർക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാകൂ.

സോൾടേര എന്നാൽ സ്പാനിഷിൽ സിംഗിൾ എന്നാണ് അർഥം. ഏകയായി ജീവിക്കാൻ ആരംഭിച്ചപ്പോൾ സ്വയം നൽകിയ സമ്മാനമായിരുന്നു ഈ ലംബോർഗിനി. പക്ഷേ പിന്നീട് മനുഷ്യ ബന്ധങ്ങൾക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞുവെന്നും ഷക്കീറ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com