അശ്ലീല പരാമർശം: ഉണ്ണി മുകുന്ദനോടും ആരാധകരോടും മാപ്പു പറഞ്ഞ് ഷെയ്‌ൻ നിഗം

ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. ‌
ഷെയ്‌ൻ നിഗം, ഉണ്ണി മുകുന്ദൻ
ഷെയ്‌ൻ നിഗം, ഉണ്ണി മുകുന്ദൻ

ദുബായ്: ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് യുവനടൻ ഷെയ്‌ന്‌ നിഗം. ഉണ്ണി മുകുന്ദൻ‌ ഫിലിംസ് പ്രൊഡക്ഷൻസ് ഹൗസിനെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് താരം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്‍റെ ആരാധകരോടും മാപ്പു പറഞ്ഞത്. ഉണ്ണി മുകുന്ദന്‍റെ സിനിമാ നിർമാണ കമ്പനിയെക്കുറിച്ച് നടത്തിയ അശ്ലീല പരാമർശം വൻ വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഷെയ്ൻ മാപ്പു പറഞ്ഞത്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഉണ്ണി മുകുന്ദന് മെസേജ് അയച്ചിരുന്നുവെന്നും ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. ‌

അതേ സമയം തന്‍റെ അമ്മക്കെതിരേ പരാമർശങ്ങൾ നടത്തിയവർക്കെതിരേ പൊലീസിൽ പരാതി നൽകിയതായും താരം വ്യക്തമാക്കി. തന്നെ മട്ടാഞ്ചേരി ഗാങ് എന്ന് വിളിക്കുന്നതിനെതിരേയും താരം ഷെയ്ൻ പ്രതികരിച്ചു. മട്ടാഞ്ചേരിയിൽ കളിച്ച് വളർന്നവനാണ് ഞാൻ.

പക്ഷേ മട്ടാഞ്ചേരി ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ല. പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്‍റെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ നടി മഹിമ നമ്പ്യാരും നിർമാതാവ് സാന്ദ്ര തോമസും പങ്കെടുത്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com