ഷെയ്ൻ നിഗത്തിന്‍റെ 25-ാം ചിത്രം; 'ബൾട്ടി' ബോക്സ് ഓഫിസിൽ എത്ര നേടി?

മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്
shane nigam movie balti box office collection

ഷെയ്ൻ നിഗത്തിന്‍റെ 25-ാം ചിത്രം; ബൾട്ടി ബോക്സ് ഓഫിസിൽ എത്ര നേടി?

Updated on

ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മലയാള നടൻ ഷെയ്ൻ നിഗമിന്‍റെതായി അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് 'ബൾട്ടി'. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ഷെയ്‌ൻ നിഗമിന്‍റെ 25-ാം ചിത്രമായ ബൾട്ടി 3.23 കോടി രൂപയാണ് ആദ‍്യ മൂന്നു ദിനങ്ങളിൽ നിന്നുമായി കേരള ബോക്സ് ഓഫിസിൽ നിന്നും കളക്ഷൻ നേടിയത്. ഞായറാഴ്ച മാത്രം 1.76 കോടി രൂപയും ചിത്രം കളക്ഷൻ നേടിയിരുന്നു.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രധാന‍്യമുള്ള ചിത്രം പൂജ അവധി ദിനങ്ങളിൽ ബോക്സ് ഓഫിസിൽ വലിയ നേട്ടമുണ്ടാക്കിയേക്കും. ഷെയ്ൻ നിഗത്തിനു പുറമെ സംവിധായകൻ അൽഫോൺസ് പുത്രൻ, സെൽവരാഘവൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com