ശരപഞ്ജരം റീ റിലീസിന് മുൻപേ ജയന്‍റെ ഓർമയിൽ ഒത്തുകൂടി ആരാധകർ

ശരപഞ്ജരം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തീയേറ്ററിലെത്തും.
Sharapanjaram re release, jayan fans get together

ശരപഞ്ജരം റീ റിലീസിന് മുൻപേ ജയന്‍റെ ഓർമയിൽ ഒത്തുകൂടി ആരാധകർ

Updated on

നടൻ ജയന്‍റെ സ്വന്തം നാട്ടിൽ ഒത്തു കൂടി താരത്തിന്‍റെ ആരാധകർ. ജയന്‍റെ പൂർണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന ജയന്‍റെ സ്വന്തം നാടായ കൊല്ലം ഓലയിൽലാണ് ആരാധകർ ഒരുമിച്ചത്. ജയന്‍റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം ശരപഞ്ജരം റീ റിലീസുമായി ബന്ധപ്പെട്ട്, ജയന്‍റെ പ്രതിമയിൽ പൂമാല അർപ്പിച്ച് ഓർമകൾ പങ്കിട്ടു. ജയൻ പ്രതിമ സ്ഥാപിച്ച ശേഷം, ആദ്യമാണ് ഇതു പോലുള്ളൊരു ചടങ്ങ് നടക്കുന്നത്. ജയൻ ഫാൻസ് അസോസേഷ്യന്‍റെ പ്രധാന അംഗങ്ങൾ പങ്കെടുത്ത ചടങ്ങ് നാട്ടുകാർക്കും കൗതുകമായി.

ശരപഞ്ജരം പുതിയ കോപ്പി കേരളത്തിൽ അവതരിപ്പിക്കുന്ന റോഷിക എന്‍റർപ്രെസസിന്‍റെ പവൻ കുമാർ, പ്രദീപ് മുരുകൻ ഫിലിംസ്, സുധാകർ കോയമ്പത്തൂർ, അനിഴം രാജു, വിനോദ് വൈശാലി മൂവീസ്, അയ്മനം സാജൻ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ജയൻ എന്ന കരുത്തനായ നടന്‍റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തീയേറ്ററിലെത്തും. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്‍റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്‍റർപ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്.

നാലര ദശാബ്ദങ്ങൾക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത് കാണാൻ, പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com