സ്വന്തമായി വീടില്ലാത്ത, കാർ വായ്പ അടയ്ക്കാൻ പണമില്ലാത്ത ഷാരൂഖ് ഖാൻ; ഓർമകൾ പങ്കു വച്ച് ജൂഹി ചൗള

ഇന്നിപ്പോൾ അദ്ദേഹത്തിന് സ്വന്തമായി നിരവധി ആഡംബര കാറുകൾ ഉണ്ട്. പക്ഷേ പണ്ട് ഒരു കറുത്ത ജിപ്സി മാത്രമാണ് സ്വന്തമായുണ്ടായിരുന്നത്.
ഷാരൂഖ് ഖാൻ, ജൂഹി ചൗള
ഷാരൂഖ് ഖാൻ, ജൂഹി ചൗള
Updated on

മുംബൈ: ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ബാന്ദ്രയിലെ അദ്ദേഹം നിർമിച്ച മന്നത്ത് ആഡംബര ഗൃഹം തന്നെ മതി അതു മനസിലാക്കാൻ. പക്ഷേ മുംബൈയിൽ സ്വന്തമായി വീടില്ലാത്ത കാറിന്‍റെ ഇഎംഐ അടയ്ക്കാൻ പണമില്ലാത്ത ഒരു കാലവുമുണ്ടായിരുന്നു ഷാരൂഖ് ഖാന്. ബോളിവുഡ് താരവും ഷാരൂഖ് ഖാന്‍റെ പ്രിയസുഹൃത്തുമായ ജൂഹി ചൗളയാണ് അത്തരമൊരു കാലത്തെക്കുറിച്ചുള്ള ഓർമ പങ്കു വച്ചിരിക്കുന്നത്.

മുംബൈയിൽ അന്ന് ഷാരൂഖിന് സ്വന്തമായൊരു വീടില്ലായിരുന്നു. അതു കൊണ്ട് ഡൽഹിയിൽ നിന്നും യാത്ര ചെയ്തായിരുന്നു മുംബൈയിൽ എത്തിയിരുന്നത്. അദ്ദേഹം അന്ന് എവിടെയാണ് താമസിച്ചിരുന്നത് എന്നെനിക്കറിയില്ല. ദിവസവും സിനിമാ യൂണിറ്റിനൊപ്പം ചായ കുടിക്കും, ഭക്ഷണം കഴിക്കും, കൂടുതൽ സമയവും അവർക്കൊപ്പം തന്നെ ചെലവഴിക്കും. പലപ്പോഴും 2-3 ഷിഫ്റ്റ് വരെ അദ്ദേഹം ജോലി ചെയ്തിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന് സ്വന്തമായി നിരവധി ആഡംബര കാറുകൾ ഉണ്ട്. പക്ഷേ പണ്ട് ഒരു കറുത്ത ജിപ്സി മാത്രമാണ് സ്വന്തമായുണ്ടായിരുന്നത്.

അതിന്‍റെ ഇഎംഐ അടയ്ക്കാഞ്ഞതിനാൽ ഒരിക്കൽ വായ്പ്പക്കാർ കാർ പിടിച്ചെടുത്തു. അന്ന് സെറ്റിൽ വളരെ സങ്കടത്തിലിരുന്നിരുന്ന ഷാരൂഖ് ഖാനെ ഒരുപാട് കാറുകൾ സ്വന്തമാക്കാൻ കഴിയുമെന്ന് താൻ ആശ്വസിപ്പിച്ചിരുന്നുവെന്നും ജൂഹി ചൗള ഓർമിച്ചു. ഗുജറാത്ത് ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പരിപാടിയിലാണ് ജൂഹി പഴയ ഓർമകൾ പങ്കു വച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com