

ഷൈൻ ടോം ചാക്കോ
കേരള മുഖ്യമന്ത്രി ആരാകും എന്ന ചർച്ചയാണ് സംസ്ഥാനത്തുടനീളം. ചർച്ച സാധാകരണക്കാർക്കിടയിലും രാഷ്ട്രീയത്തലും സിനിമാ മേഖലയിലുമെല്ലാം സജീവമാണ്. സിനിമാ മേഖലയിൽ നിന്ന് പലരും വിഷയത്തിൽ അഭിപ്രായം പറഞ്ഞെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോയുടെ മറുപടിയാണ് വൈറലാവുന്നത്.
അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യം. ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ ഷൈൻ മറുപടി നൽകി. "വിജയ്, അല്ലാതെയാര്" എന്നായിരുന്നു ഷൈനിന്‍റെ മറുപടി.
കേരളത്തിലോ എന്ന് എടുത്ത ചോദിച്ചവരോട് എനിക്ക് അങ്ങനയെ മറുപടി നൽകാനാവൂ എന്ന് നടൻ വീണ്ടും മറുപടി നൽകി. തനിക്ക് വേരെ ആരെയും ആ സ്ഥാനത്ത് കാണാനാവില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സൈബറിടങ്ങളിൽ വൈറലാണ്.