

കൊച്ചി: പീഡനക്കേസിൽ ബിഗ്ബോസ് താരവും മോഡലുമായ ഷിയാസ് കരീമിന്‍റ മുൻകൂർ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ല കോടതി. കോഴിക്കോട് കോടതിയിൽ അപേക്ഷ നൽകാനാണ് നിർദ്ദേശം. പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. കൊച്ചി സ്വദേശിയായ യുവതിയാണ് പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്. 2024 മുതല്‍ ഷിയാസ് കരീം ലൈംഗിക ചൂഷണം നടത്തുന്നുവെന്നും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത് എന്നാണ് പരാതി. ഷിയാസ് കരീം 49 ലക്ഷത്തോളം രൂപ പലതവണയായി തട്ടിയെടുത്തു എന്നും യുവതി പരാതിയിൽ പറയുന്നു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു