"രശ്മിക, ഹിന്ദി സിനിമ നിനക്ക് പറ്റിയതല്ല"; വിമര്‍ശനവുമായി ശോഭ ഡെ

ചിത്രത്തിലെ ഷാഹിദ് കപൂറിന്റേയും കൃതി സനണിന്റേയും പ്രകടനം മികച്ചതാണ് എന്നാണ് ശോഭ ഡെ പറയുന്നത്
 Shobhaa De slams Rashmika, says Hindi films not for her

"രശ്മിക, ഹിന്ദി സിനിമ നിനക്ക് പറ്റിയതല്ല"; വിമര്‍ശനവുമായി ശോഭ ഡെ

Updated on

ഷാഹിദ് കപൂറും കൃതി സനനും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കോക്ടെയില്‍ 2. ബോക്‌സ് ഓഫിസില്‍ മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം 100 കോടി രൂപ കളക്റ്റ് ചെയ്തു. ഇപ്പോള്‍ ചിത്രത്തേക്കുറിച്ച് എഴുത്തുകാരി ശോഭ ഡെ പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധനേടുന്നത്. ചിത്രം കണ്ടിറങ്ങിയതിനു പിന്നാലെയാണ് വിഡിയോ പങ്കുവച്ചത്. രശ്മികയുടെ പ്രകടനത്തോടുള്ള അനിഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് അവര്‍.

കോക്ക്‌ടെയ്ല്‍ ഒന്ന് പോലെയല്ല കോക്ക്‌ടെയില്‍ 2 എന്നാണ് ശോഭ പറയുന്നത്. ഈ സിനിമ കണ്ടതിന്റെ ക്ഷീണം മാറ്റാന്‍ അഞ്ച് കോക്ക്‌ടെയില്‍ കുടിക്കേണ്ടിവരുമെന്നും എഴുത്തുകാരി പറയുന്നു. സിനിമ പോരെങ്കിലും ചിത്രത്തിലെ ഷാഹിദ് കപൂറിന്റേയും കൃതി സനണിന്റേയും പ്രകടനം മികച്ചതാണ് എന്നാണ് ശോഭ ഡെ പറയുന്നത്. എന്നാല്‍ രശ്മികയുടെ പ്രകടനം ഇഷ്ടപ്പെട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഹിന്ദി സിനിമ രശ്മികയ്ക്ക് പറ്റിയതല്ല എന്നാണ് ശോഭ പറഞ്ഞത്.

ഷാഹിദ് നിനക്ക് പുതിയ ഹെയര്‍കട്ടിന്റെ ആവശ്യമുണ്ട്. പക്ഷേ നിങ്ങളാണ് സിനിമയിലെ ബെസ്റ്റ് പാര്‍ട്ട്. രശ്മിക- എന്നോട് ക്ഷമിക്കൂ ഹിന്ദി സിനിമ നിങ്ങള്‍ക്ക് പറ്റിയതല്ല. കൃതി നീ അതിമനോഹരിയാണ്. വളരെ മികച്ച രീതിയിലാണ് നീ അഭിനയിച്ചത്. - ശോഭ പറയുന്നു.

ബോക്‌സ് ഓഫിസില്‍ മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഇതിനോടകം 102.76 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. തൃകോണ പ്രണയമാണ് ചിത്രം പറയുന്നത്.

logo
Metro Vaartha
www.metrovaartha.com