നടന്നത് വെറും വൈകാരികമായ പ്രതികരണം; 'അമ്മ' പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാതെ ശ്വേത മേനോൻ

നിലവിലെ ഭരണസമിതി അംഗങ്ങളും ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞിട്ടില്ല
shweta menon yet to officially resign as president

ശ്വേത മേനോൻ

Updated on

കൊച്ചി: താരസംഘടനയായ അമ്മയിൽ നേതൃപ്രതിസന്ധി. ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്‍റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. നിലവിലെ ഭരണസമിതി അംഗങ്ങളും ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞിട്ടില്ല.

ഈ അവസരത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി. സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് സമിതി രൂപീകരിക്കാൻ കഴിയില്ലെന്ന വിമർശനവും ഉയർന്നു. കൊച്ചിയിൽ രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് സമിതിയുടെ യോഗം തുടരുകയാണ്.

ജീൺ 21 ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കത്തെതുടർന്നാണ് ശ്വേത മേനോൻ അടക്കമുള്ള ഭരണസമിതി രാജിവച്ചത്. എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക നടപടികളൊന്നു പൂർത്തിയാക്കിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

logo
Metro Vaartha
www.metrovaartha.com