ശ്വേതയുടെ കാര്യത്തിൽ ഞാൻ കുറച്ച് പൊസ്സസ്സീവാണ്; സുജാതയെ മുന്നിലിരുത്തി ബിന്നിയുടെ വെളിപ്പെടുത്തൽ

ജെഫ്ഡബ്ല്യു അവാർഡ് വേദിയിലാണ് അപൂർവ നിമിഷം അരങ്ങേറിയത്
shwetha-is-like-my-own-daughter-binnys-heartfelt-tribute

ശ്വേതയുടെ കാര്യത്തിൽ ഞാൻ കുറച്ച് പൊസ്സസ്സീവാണ്; സുജാതയെ മുന്നിലിരുത്തി ബിന്നിയുടെ വെളിപ്പെടുത്തൽ

Updated on

പുരസ്കാര വേദിയിൽ വികാരഭരിതയായി ഗായിക ശ്വേത മേനോൻ. ജെഫ്ഡബ്ല്യു അവാർഡ് വേദിയിലാണ് അപൂർവ നിമിഷം അരങ്ങേറിയത്. എക്സലൻസ് ഇൻ സിങ്ങിങ് അവാർഡ് സ്വീകരിക്കാനായി ശ്വേതയെ വേദിയിലേക്ക് ക്ഷണിച്ചു. വിജയ് യേശുദാസാണ് പുരസ്കാരം നൽകാനായി കാത്തുനിന്നത്.

ഒപ്പം സർപ്രൈസായി ശ്വേതയുടെ ഗുരുവും ഗായികയുമായി ബിന്നി കൃഷ്ണകുമാർ വേദിയിലേക്കെത്തുകയായിരുന്നു. ബിന്നിയെ കണ്ടതോടെ ശ്വേത വികാരഭരിതയാവുകയും ഉടൻതന്നെ അനുഗ്രഹം വാങ്ങുകയും കെട്ടിപ്പിടിക്കുകയും ചെയ്യുകയായും ചെയ്യുകയായിരുന്നു. ശേഷമാണ് ശ്വേത അവാർഡ് വാങ്ങിയത്.

"എന്‍റെ 20 വർഷത്തെ കരിയറിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് അതിനേക്കാൾ എല്ലാം പ്രിയപ്പെട്ടതാണ് എനിക്കീ പുരസ്കാരം. ഞാൻ പൂർണയായത് പോലെ തോന്നുന്നു. അവാർഡിന് വരുന്ന കാര്യം ബിന്നി ചേച്ചി പറഞ്ഞില്ല, വിജി (വിജയ് യേശുദാസ്) ചേട്ടനും പറഞ്ഞില്ല. ചേട്ടൻ അവാർഡ് തരുന്നത് തന്നെ എനിക്കേറെ സന്തോഷമുള്ളതാണ്. എനിക്കായി സമയം കണ്ടെത്തി വന്നതിന് ഒരുപാട് നന്ദിയുണ്ട്.

ബിന്നിചേച്ചിയെ നോക്കൂ. ദേവിയെ പോലെയാണ് വന്നിരിക്കുന്നത്. എന്ത് സുന്ദരിയാണെന്ന് നോക്കൂ. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. വേദിയിൽ എനിക്ക് പ്രിയപ്പെട്ടവർ, സദസിൽ അച്ഛനും അമ്മയും. ഇതിലും മികച്ചതായി എനിക്കെന്താണ് വേണ്ടത്. എന്നും ശ്വേത പറഞ്ഞു. ശേഷം ബിന്നിയും ശ്വേതയും ചേർന്ന് പാട്ടുപാടി.

"ഞാൻ എവിടെ പോയാലും ശ്വേത നിങ്ങളുടെ വിദ്യാർഥിയല്ലേ അവർ എന്തുനന്നായാണ് പാടുന്നത് എന്നാണ് ആദ്യം പറയുക. 7 വർഷം എന്‍റെയടുത്ത് പാട്ടുപടിച്ച ആളാണ് ശ്വേത. അതിന് ശേഷമാണ് അവൾ സിനിമയിൽ പാടുന്നത്. അന്നേ എനിക്കറിയാമായിരുന്നു ശ്വേത ഒരു നല്ല പാട്ടുകാരിയാവുമെന്ന്. എന്‍റെ മകൾ ശിവാംഗിക്ക് 5 മാസം പ്രായമുള്ളപ്പോൾ മുതലാണ് ശ്വേത പാട്ടുപടിക്കാൻ വരുന്നത്. അന്ന് ശ്വേത പത്താം ക്ലാസിലാണ് പഠിക്കുന്നത്. കർണാടക സംഗീതമൊക്കെ എത്ര പെട്ടന്നാണ് ശ്വേത പഠിച്ചത്.

ശ്വേതയുടെ കാര്യത്തിൽ എനിക്ക് സുജാതചേച്ചിയോടും മോഹനേട്ടനോടും അസൂയയുണ്ട്. അവൾ എന്‍റെ മകളായി ജനിച്ചില്ലല്ലോ എന്നോർത്ത്. പക്ഷേ അവൾ എന്‍റെ മകളുതന്നെയാണ്. ശ്വേതയെ ഞാനെന്‍റെ സ്വന്തം മകളായി തന്നെയാണ് കാണുന്നത്. വിജയ്‌യും എന്‍റെ പക്കൽ 3 വർഷം പാട്ടുപഠിച്ചിട്ടുണ്ട്. ഞാൻ പഠിപ്പിച്ചതിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു വിജയ് യേശുദാസ്, ബിന്നി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com