"എന്‍റെയും മകളുടേയും കൂടെ കിടക്കാനാണ് അച്ഛൻ വരുന്നതെന്ന് പറഞ്ഞു", അച്ഛനെ അമ്മ തല്ലുന്ന വിഡിയോ പുറത്തുവിട്ട് സിന്ധു കൃഷ്ണ

സർജറിക്ക് കുറച്ച് ആഴ്ചകൾക്ക് മുൻപ് അമ്മ അച്ഛനെ മർദിക്കുന്നു എന്ന് പറഞ്ഞാണ് വിഡിയോ അയച്ചിരിക്കുന്നത്
Sindhu Krishna releases video of mother assaulting father

സിന്ധു സായ് കൃഷ്ണയ്ക്ക് അയച്ച മെസേജ്, അഹാനയും സിന്ധു കൃഷ്ണയും

Updated on

കുടുംബപ്രശ്നം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിനു പിന്നാലെ അമ്മയ്ക്കെതിരെയുള്ള തെളിവ് പുറത്തുവിട്ട് സിന്ധു കൃഷ്ണ. അച്ഛനെ അമ്മ തല്ലുന്നതിന്‍റെ വിഡിയോ ആണ് സിന്ധു കൃഷ്ണ യൂട്യൂബർ സായ് കൃഷ്ണ ഉൾപ്പടെയുള്ളവർക്ക് അയച്ചത്. തന്‍റെ യൂട്യൂബിലൂടെ സായ് തന്നെയാണ് വിഡിയോയെക്കുറിച്ച് പറഞ്ഞത്. ദൃശ്യങ്ങൾ അപരിചിതരായ ആളുകൾക്ക് അയച്ചുകൊടുക്കുകയാണ് എന്നാണ് സായ് പറയുന്നത്.

വിഡിയോയ്ക്കൊപ്പം അമ്മ അച്ഛനോടും തന്നോടും മകളോടും ചെയ്ത കാര്യങ്ങളും സിന്ധു പങ്കുവയ്ക്കുന്നുണ്ട്. സർജറിക്ക് കുറച്ച് ആഴ്ചകൾക്ക് മുൻപ് അമ്മ അച്ഛനെ മർദിക്കുന്നു എന്ന് പറഞ്ഞാണ് വിഡിയോ അയച്ചിരിക്കുന്നത്. അച്ഛൻ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും അച്ഛനെ സംരക്ഷിക്കാൻ ദിവസവും അമ്മയുമായി വഴക്കിടേണ്ട അവസ്ഥയിലായിരുന്നു താനെന്നും സിന്ധു പറയുന്നു. കൂടാതെ അച്ഛൻ വീട്ടിലേക്ക് വരുന്നത് തനിക്കും മകൾക്കുമൊപ്പം കിടക്കാനാണെന്നും ഇവർ പറഞ്ഞുവെന്നും സിന്ധു ആരോപിക്കുന്നു.

editorial

എന്താണ് പ്രശ്നം എന്ന് ചോദിച്ചവർക്കെല്ലാം സിന്ധു ഈ വിഡിയോ അയച്ചുകൊടുക്കുന്നുണ്ട് എന്നാണ് സായ് പറയുന്നത്. അപരിചിതരായ വ്യക്തികൾക്കൊക്കെ ഇത് അയച്ചുകൊടുക്കേണ്ട ആവശ്യം എന്താണെന്നും പറഞ്ഞു തീർത്തു എന്നല്ലേ പറഞ്ഞതെന്നും സായ് ചോദിക്കുന്നു. അമ്മൂമ്മയുടെ പ്രവർത്തിയേക്കുറിച്ചും സായ് പറയുന്നുണ്ട്.

"ഒരു അമ്മൂമ്മ മുത്തശ്ശനെയും കൊച്ചുമോളെയും കുറിച്ച് പറഞ്ഞാൽ ആരായാലും പ്രതികരിക്കും. അത്രയും മോശപ്പെട്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അഹാന അവർക്കെതിരെ പറഞ്ഞെങ്കില്‍ തെറ്റ് പറയാനാകുമോ? ഇത്രയും ടോക്സിക് ആയിട്ടുള്ളൊരു ഗ്രാന്‍റ് പാരന്‍റ് ഉണ്ടെങ്കില്‍ അതൊന്നും കേട്ടിരിക്കാന്‍ പറ്റില്ല. വയസിനെ അവര്‍ മുതലെടുക്കും. അവരാതങ്ങള്‍ വിളിച്ച് പറയും. ഈ പ്രശ്നങ്ങള്‍ നടന്നപ്പോള്‍ അഹാന ആയിരുന്നില്ല സിന്ധു കൃഷ്ണ ആയിരുന്നു പ്രതികരിക്കേണ്ടിയിരുന്നത്. പക്ഷേ നിങ്ങള്‍ കാമറയ്ക്ക് ബാക്കിലിരുന്നു. അഹാന വീണ്ടും കുടുംബത്തിന് വേണ്ടി നിന്നു. ഈ വീഡിയോയിലൂടെ അമ്മൂമ്മ എത്രമാത്രം ടോക്സിക് ആണെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും സൈബര്‍ ബുള്ളിയിങ്ങിന്‍റെ ആവശ്യം അഹാനയ്ക്ക് ഇല്ല. ഇത്രയും വിരോധവും വേണ്ട."- സായ് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com