"അഹാന നീ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നിൽ നിന്ന് കുത്തിയവരിൽ നിന്ന് എന്നെ കാത്തതിനാണ് നീ ഈ വെറുപ്പ് നേരിടുന്നത്"

അഹാനയെ കുഞ്ഞായിരിക്കുമ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സിന്ധുവിന്‍റെ കുറിപ്പ്
sindu krishna support ahaana

അഹാന കൃഷ്ണയും സിന്ധുവും

Updated on

കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ വലിയ വാർത്തയായതിനു പിന്നാലെ നടി അഹാന കൃഷ്ണയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോൾ മകൾക്ക് പിന്തുണയുമായി സിന്ധു കൃഷ്ണ രംഗത്തെത്തിയിരിക്കുകയാണ്. പിന്നിൽ നിന്ന് കുത്തിയവരിൽ നിന്ന് തന്നെ കാത്തതിനാണ് അഹാന ഈ വെറുപ്പ് നേരിടുന്നത് എന്നാണ് സിന്ധു പറഞ്ഞത്. മകളോട് സിന്ധു മാപ്പും പറയുന്നുണ്ട്.

‘‘അമ്മു... എനിക്കു താങ്ങായി നിന്നതിനും, സ്വന്തം സ്വാർഥത താൽപര്യങ്ങൾക്കായി എന്നെ പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനും സോഷ്യൽ മീഡിയയിൽ നീ നേരിടുന്ന ഈ വിദ്വേഷങ്ങൾക്കെല്ലാം ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു. നീ ഒരു തെറ്റും ചെയ്തിട്ടില്ല... ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അതറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിപ്പിക്കുന്നവർ എന്തും പറഞ്ഞോട്ടെ, നീ തളരരുത്...’’- അഹാനയെ കുഞ്ഞായിരിക്കുമ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സിന്ധുവിന്‍റെ കുറിപ്പ്.

editorial

അമ്മയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി അഹാന റീ ഷെയർ ചെയ്ത്. തനിക്ക് ഏറ്റവും വലുത് ഇതാണ് എന്നു പറഞ്ഞുകൊണ്ടാണ് അമ്മയുടെ കുറിപ്പ് അഹാന പങ്കുവച്ചത്. സിന്ധുവിന്‍റെ അമ്മയുമായി ബന്ധപ്പെട്ട പ്രശ്നമാണ് വിവാദങ്ങൾക്ക് കാരണമായത്.

സിന്ധുവിന്‍റെ സഹോദരിയുടെ മകൾ തൻവി അമ്മൂമ്മയെ നോക്കാൻ ആരുമില്ലെന്നും അതിനാൽ താൻ ക്യാനഡയിൽ നിന്നു നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞുകൊണ്ട് വിഡിയോ പങ്കുവയ്ക്കുകയായിരുന്നു. അഹാനയേയും സിന്ധുവിനേയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിഡിയോ. പിന്നാലെ വിശദീകരണവുമായി അഹാന എത്തി. അമ്മൂമ്മ സ്ഥിരം പ്രശ്നക്കാരിയാണെന്നും തന്നോട് മോശമായി പെരുമാറിയതുകൊണ്ട് ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് അഹാന പറഞ്ഞത്. പിന്നാലെ അഹാനയ്ക്കെതിരേ ഗുരുതര ആരോപണവുമായി അമ്മൂമ്മ തന്നെ രംഗത്തെത്തി. ഇതോടെയാണ് അഹാനയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം രൂക്ഷമായത്.

logo
Metro Vaartha
www.metrovaartha.com