"ജനാധിപത്യം നിലനിൽക്കാൻ കാരണം നമ്മൾ ന്യൂനപക്ഷങ്ങളാണ്, നോക്കി വോട്ടു ചെയ്യുക": വേടൻ

കോഴിക്കോട് നടന്ന സംഗീതപരിപാടിയിലാണ് തെരഞ്ഞെടുപ്പിനെക്കുറിച്ച് വേടൻ പ്രതികരിച്ചത്
singer vedan on election

റാപ്പർ വേടൻ

Updated on

ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ന്യൂനപക്ഷങ്ങൾ കാരണമാണെന്ന് ഗായകൻ വേടൻ. മൂന്നുനാല് മാസത്തിൽ തെരഞ്ഞെടുപ്പ് വരികയാണെന്നും നോക്കി വോട്ടു ചെയ്യണമെന്നും വേടൻ പറഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന സംഗീതപരിപാടിയിലാണ് തെരഞ്ഞെടുപ്പിനെക്കുറിച്ച് വേടൻ പ്രതികരിച്ചത്.

'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാർ സൈഡ്. ജനാധിപത്യം ഇന്ത്യയിൽ നിലനിൽക്കാൻ കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കിൽ ഇവന്മാർ എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ. അതിവിടെ കസേരയിട്ടിരിക്കുന്നവർക്കും കാണാൻവേണ്ടി രണ്ടുകാലിൽ മണിക്കൂറുകളായി നിൽക്കുന്നവർക്കും മനസിലാവേണ്ട കാര്യമാണ്. ഇന്ത്യയിൽ സ്വതന്ത്രമായി ഇങ്ങനെയൊരു സ്ഥലത്തുനമുക്ക് കൂടാൻ കഴിയുന്നത്, വിപ്ലവപ്പാട്ടുകൾ പാടാൻ പറ്റുന്നത്, സഹമനുഷ്യരെ സ്‌നേഹിക്കാനും സഹായിക്കാനും പറ്റുന്നത് ഇവിടെ ന്യൂനപക്ഷജനങ്ങൾ ശക്തമായി നിൽക്കുന്നതുകൊണ്ടുമാത്രമാണ്. മൂന്നുനാല് മാസത്തിൽ ഇലക്ഷൻ വരികയാണ്. നോക്കിവോട്ടുചെയ്യുക'- വേടൻ പറഞ്ഞു.

സംഗീത പരിപാടിക്കിടെ തന്‍റെ രാഷ്ട്രീയ നിലപാടുകൾ വേടൻ വ്യക്തമാക്കുന്നത് ആദ്യമായല്ല. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വേടന്‍റെ വിഡിയോ. കഴിഞ്ഞദിവസം കോഴിക്കോട് ബീച്ചിൽ വെച്ചാണ് വേടന്‍റെ പരിപാടി നടന്നത്. ഗാ‍യകൻ ഹനാൻ ഷായും പരിപാടിയിൽ പാടിയിരുന്നു. വൻജനാവലിയാണ് പരിപാടിയിലുണ്ടായിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com