
'സിതാരേ സമീൻ പർ'; ആമിർ ഖാന് 125 കോടി രൂപ വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്
ന്യൂഡൽഹി: ആമിർ ഖാൻ ചിത്രം സിതാരേ സമീൻ പർ ആദ്യ ദിനത്തിൽ വാരിക്കൂട്ടിയത് 11.7 കോടി രൂപ. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം ആമിർ ആണ് നിർമിച്ചിരിക്കുന്നത്. ദിവി നിധി ശർമയാണ് രചന. ആമിറിന്‍റെ ഹിറ്റ് ചിത്രം താരേ സമീൻ പറിന്‍റെ സീക്വീൽ ആയാണ് സിതാരേ സമീൻ പർ തിയെറ്ററിലെത്തിയത്.
ചിത്രത്തിൽ ഭിന്നശേഷിയുള്ള പത്തു പേരുടെ ബാസ്കറ്റ് ബോൾ പരിശീലനായാണ് ആമിർ എത്തുന്നത്. ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിനു ശേഷം ആമിർ വെള്ളിത്തിരയിലക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സിതാരേ സമീൻ പർ.