സ്മൃതി മന്ഥാന വൈകാതെ ഇന്ദോറിന്‍റെ മരുമകളാകും: പലാഷ് മുച്ചൽ

പലാഷുമായി സ്മൃതിയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി വർധിപ്പിക്കുന്നതാണ് പുതിയ പ്രസ്താവന.
Smriti Mandhana will soon become Indore's aughter-in-law, says musician Palash Muchhal

സ്മൃതി മന്ഥാന വൈകാതെ ഇന്ദോറിന്‍റെ മരുമകളാകും: പലാഷ് മുച്ചൽ

Updated on

ഇന്ദോർ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാന വൈകാതെ ഇന്ദോറിന്‍റെ മരുമകളാകുമ‌െന്ന് സംഗീത സംവിധായകനും സംവിധായകനുമായ പലാഷ് മുച്ചൽ. പലാഷുമായി സ്മൃതിയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി വർധിപ്പിക്കുന്നതാണ് പുതിയ പ്രസ്താവന.

സ്മൃതിയും പലാഷും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. സ്റ്റേറ്റ് പ്രസ് ക്ലബിൽ നടന്ന പരിപാടിയിൽ സ്മൃതിയുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദ്യമുയർന്നിരുന്നു.

അവൾ ഉടനെ ഇന്ദോറിന്‍റെ മരുമകളാകും അതു മാത്രമാണ് എനിക്ക് പറ‍യാനുള്ളത് എന്നായിരുന്നു പലാഷിന്‍റെ മറുപടി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ മന്ഥാന നിലവിൽ വനിതാ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ദോറിൽ എത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com