സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒരുമിച്ചോ? വിഡിയോ പുറത്ത്

മുംബൈയിലെ റസ്റ്ററന്‍റിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
‌Smruthi mandhana, palash muchchal wedding

സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒരുമിച്ചോ? വിഡിയോ പുറത്ത്

Updated on

ഇന്ദോർ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാഷ് മുച്ഛലും വീണ്ടും ഒരുമിക്കുന്നുവെന്ന് അഭ്യൂഹം. സ്മൃതിയുടെ അച്ഛൻ ശ്രീനിവാസും പലാഷിന്‍റെ സഹോദരിയും ഗായികയുമായ പലാക് മുച്ഛലും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പുറത്തു വന്നതോടെയാണഅ അഭ്യൂഹം ശക്തമായത്. പലാക്കിന്‍റെ ഭർത്താവ് മിഥൂനും ഒപ്പമുണ്ടായിരുന്നു. മുംബൈയിലെ റസ്റ്ററന്‍റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തിരിച്ചു പോകും മുൻപ് പലാക് ശ്രീനിവാസിന്‍റെ കാൽ തൊട്ട് തൊഴുന്നതും വിഡിയോയിലുണ്ട്.

സ്മൃതിയുടെയും പലാഷ് മുച്ഛലിന്‍റെ വിവാഹം 2025 നവംബർ 23നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വിവാഹം നീട്ടി വയ്ക്കുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു. പലാഷിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് വിവാഹം റദ്ദാക്കാൻ കാരണമെന്ന് സ്മൃതിയുടെ സുഹൃത്ത് വിധ്ന്യാൻ മാനെ വെളിപ്പെടുത്തിയിരുന്നു.

പലാഷിനെ മറ്റൊരു സ്ത്രീക്കൊപ്പം മോശം സാഹചര്യത്തിൽ കണ്ടെത്തിയെന്നും വനിതാ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ പലാഷിനെ തല്ലിയെന്നുമാണ് മാനെ വെളിപ്പെടുത്തിയത്. അതേ സമയം താൻ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്നും മാത്രമാണ് സ്മൃ‌തി വ്യക്തമാക്കിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com