
ബിഗ്ബോസ് വീട്ടിൽ പെരുമ്പാമ്പ്! പിടികൂടി കുപ്പിയിലാക്കി മത്സരാർഥി
ബിഗ്ബോസ് ഹൗസിൽ കയറിയ പെരുമ്പാമ്പിനെ മത്സരാർഥി പിടികൂടുന്ന വിഡിയോ വൈറലാകുന്നു. ഹിന്ദി ബിഗ്ബോസ സീസൺ 19നിടെയാണ് വീടിനകത്തേക്ക് അപ്രതീക്ഷിതമായി പെരുമ്പാമ്പ് കയറിയത്. കിടപ്പു മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ എല്ലാവരോടും ഗാർഡൻ ഏരിയയിലേക്ക് മാറാൻ ബിഗ്ബോസ് നിർദേശം നൽകി.
പിന്നീട് മത്സരാർഥിയായ മൃദുൽ തിവാരിയാണ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി പുറത്തേക്ക് അയച്ചത്. നിലവിൽ മത്സരാർഥികൾ സുരക്ഷിതരാണെന്ന് ബിഗ്ബോസ് അധികതർ അറിയിച്ചു.