

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ; തടഞ്ഞ് ഒപ്പമുള്ളവർ
മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ.. അർജുന്‍റെ താഴെ നിന്ന് തടയുന്ന സഹതാരങ്ങൾ...നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന മെൽകൗ പോണ്ടിച്ചേരി എന്ന ചിത്രത്തിന്‍റെ പോസ്റ്റർ ഒറ്റ ദിവസം കൊണ്ട് ശ്രദ്ധേയമായി. അൽത്താഫ് സലിം, ബാലു വർഗീസ് , സനൂപ് തൈക്കൂടം, ശരത് സഭ അന്ന, അമൽഷാ എന്നിവരാണ് മറ്റു താരങ്ങൾ.
ഓഗസ്റ്റ് 17ന് രാവിലെ സംസ്ഥാന സാംസ്‌കാരിക മന്ത്രി പി. സി. വിഷ്ണു നാഥാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്‍റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തത്. പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സുഹൃത്ത് സംഘത്തിന്‍റെ ആത്മബന്ധത്തിന്‍റെ കഥയാണു പറയുന്നത്. അരുൺ ഗോപി എക്‌സൈമെന്‍റ്& ജസ്റ്റിൻ ആന്‍റ് മാത്യു എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ആരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്
സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -
ഡിജോ ജോസ് ആന്‍റണിയുടെ സഹസംവിധായകനായിരുന്ന നിഖിൽ മോഹൻ,പ്രിൻസ് ആന്‍റ് ഫാമിലിയുടെ കോറൈറ്റർ കൂടിയായിരുന്നു.മ ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി ', എഡിറ്റിംഗ് - സാഗർ ദാസ്.
ദുബായിലും പോണ്ടിച്ചേരിയി ലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.