നിങ്ങളൊരു ലെജൻഡായിരിക്കാം, എന്ന് വച്ച് മറ്റുള്ളവരെ കളിയാക്കാൻ ആരാണ് ലൈസൻസ് തന്നത്? ഉർവശിക്കെതിരേ വിമർശനം!

ഇത് ഉർവശിയുടെ സ്ഥിരം പരിപാടിയാണിതെന്നും ചിലർ വിമർശിക്കുന്നു
social media criticised urvasi

ഉർവശി

file image

Updated on

അടുത്തിടെ ഉർവശി തന്‍റെ പുതിയ ചിത്രമായ ആശയുടെ പ്രമോഷന്‍റെ ഭാഗമായി വിവിധ വേദികളെത്തിയിരുന്നു. അതിൽ പറഞ്ഞ പല കാര്യങ്ങളും വൈറലാവുകയും ശ്രദ്ധനേടുകയും ചെയ്തിരുന്നു. അതിലൊന്നാണ് വേദിയിൽ ഇംഗ്ലീഷ് സംസാരിച്ച അവതാരകയോടുള്ള ഉർവശിയുടെ പ്രതികരണം.

പരിപാടിയിലേക്ക് ഉർവശിയെ സ്വാഗതം ചെയ്തത് ഇംഗ്ലീഷിലായിരുന്നു. ഇതോടെയാണ് താരം പ്രതികരണവുമായി എത്തിയത്. "കൊച്ചേ കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്ര വലിയ ആൾക്കാരാണ് എന്നു കരുതി ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകുവറുക്കുന്നത്. മലയാളികൾ അല്ലേ ഈ നിൽക്കുന്നവർ എല്ലാവരും. ഞാൻ വിചാരിച്ചും ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതായിരിക്കും എന്ന്. എന്നെയും ഇംഗ്ലീഷ് പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങൾ എന്താ റിയാക്‌ട് ചെയ്യാത്തെ പിള്ളേരേ. എന്നെ ഒന്ന് രക്ഷപ്പെടുത്ത്."- എന്നാണ് ഉർവശി പറഞ്ഞത്.

social media criticised urvasi
"ഇംഗ്ലീഷിൽ എന്തിനാണ് കടുകുവറുക്കുന്നത്, മലയാളത്തിൽ പറഞ്ഞാൽ പോരെ": അവതാരകയോട് ഉർവശി

ഇതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ഉർവശിക്കെതിരേ വിമർശനവുമായി എത്തിയത്. നിങ്ങൾ വലിയ ആളാണെന്ന് എന്തിനാണ് മറ്റുള്ളവരെ കുറച്ച് കാണിക്കുന്നതെന്ന് പലരും വിമർശിക്കുന്നു. 'ആ വേദിയിലിരിക്കുന്ന എല്ലാവർക്കും തന്നെ ഇംഗ്ലീഷ് അറിയാം, നിങ്ങൾക്ക് മനസിലായില്ലെങ്കിൽ അത് സമ്മതിച്ചാൽ പോലെ.' 'കേരളത്തിൽ മലയാളം മാത്രമാണോ എല്ലാവരും സംസാരിക്കുന്നത്. എല്ലാവരും തന്നെ ചെറിയ വാക്കുകളെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കുന്നവരാണ്.'

"നിങ്ങളൊരു ലെജന്‍റാണെന്ന് വച്ച് മറ്റുള്ളവരെ ചെറുതാക്കി കാണിക്കുന്നത് എന്തിനാണ്, അതിന് ആരാണ് നിങ്ങൾക്ക് ലൈസൻസ് നൽകിയത്.", "നിങ്ങൾ ഇത്രയും വലിയ ആളായതുകൊണ്ട് മാത്രമാണ് അവർ അങ്ങനെ പ്രതികരിച്ചത്. സമൂഹം നിങ്ങളെ പിന്തുണയ്ക്കുന്നത്. അല്ലെങ്കിൽ നിങ്ങളായിരുന്നു എയറിലാവേണ്ടിയിരുന്നത്. ഒരാൾ ഏത് ഭാഷയിൽ സംസാരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്. എന്തിനാണ് ആവശ്യമില്ലാത്തിടത്ത് അഭിപ്രായം പറയുന്നത്."

'കേൾക്കുമ്പോ വല്യ തമാശ തോന്നുന്നെങ്കിൽ... അതത്ര തമാശ അല്ല..അവർ എന്ത് പറഞ്ഞാലും ആ കുട്ടിക്ക് തിരിച്ചു പറയാൻ പറ്റില്ല എന്നത് കൊണ്ടല്ലേ ഇങ്ങനെ പറഞ്ഞത്... പുതിയ തലമുറയുടെ വസ്ത്രധാരണത്തെ പറ്റിയും ഇവർ പറഞ്ഞു കേട്ടിട്ടുണ്ട്....' എന്നിങ്ങനെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com