'ബാലന്‍' സിനിമ കാണാനെത്തി ചന്തു സലിം കുമാർ; അച്ഛന്‍റെ അടിയന്തരം വരെയെങ്കിലും കാക്കാമായിരുന്നെന്ന് വിമർശനം!

ചന്തുവിനെ പിന്തുണയ്ക്കുന്നവരും നിരവധിയുണ്ട്
social media criticism chandu salim kumar on attending a movie screening

'ബാലന്‍' സിനിമ കാണാനെത്തി ചന്തു സലിം കുമാർ; അച്ഛന്‍റെ അടിയന്തരം വരെയെങ്കിലും കാക്കാമായിരുന്നെന്ന് വിമർശനം!

Updated on

നടൻ ചന്തു സലിം കുമാറിനെതിരേ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ചിദംബരത്തിന്‍റെ ബാലന്‍ സിനിമയുടെ പ്രീമിയറിനെത്തിയ ചന്തുവിന്‍റെ വീഡിയോയാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. അച്ഛൻ മരിച്ച് ദിവസങ്ങളായപ്പോൾ തന്നെ സിനിമ കാണാനെത്തിയെന്നതാണ് സോഷ്യൽ മീഡിയ ചന്തുവിനെതിരേ തിരിയാൻ കാരണം.

സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മീഡിയക്കാരോട് ചന്തു ദേഷ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. മരണ വീട്ടില്‍ പോലും സ്വകാര്യതയേയും പേഴ്‌സണ്‍ സ്‌പേസിനേയും മാനിക്കാത്ത ഓണ്‍ലൈന്‍ മീഡിയയ്‌ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് ഉയർത്തിക്കാട്ടിയും ആളുകൾ വിമർശിക്കുന്നുണ്ട്. അന്ന് എന്ത് ഷോ ആയിരുന്നെന്നും ശരിക്കും അച്ഛനോട് ഒരു സ്നേഹവുമില്ല അല്ലേ എന്നുമടക്കം പലരും ചോദിക്കുന്നു.

"അച്ഛൻ മരിച്ചതല്ലേ, അടിയന്തരം വരെ കാക്കാമായിരുന്നു', 'അച്ഛന്‍ മരിച്ചതിന്‍റെ ഒരു പ്രശ്‌നവും ആശാന് ഇല്ല, ആ നല്ല മനുഷ്യന്‍റെ മകന്‍ ആയിരിക്കും. പക്ഷെ ഇവന്‍ നല്ല മകനോ മനുഷ്യനോ അല്ല', 'എടാ 16 എങ്കിലും കഴിയട്ടേ"', എന്നിങ്ങനെ നീളുന്നു വിമർശനം.

എന്നാല്‍ നടന് പിന്തുണയുമായും നിരവധി പേര്‍ എത്തുന്നുണ്ട്. അയാളൊരു സിനിമാക്കാരനാണെന്നും അത് അദ്ദേഹത്തിന്‍റെ തൊഴിലാണെന്നും ചിലർ ഓർമിപ്പിക്കുന്നുണ്ട്. 16 ദിവസം വരെയെ പ്രശ്നമുള്ളോ, അത് കഴിഞ്ഞാൻ എന്തുമാകാമോ എന്നോക്കെ മറ്റു ചിലർ ചോദിക്കു. ഇതാണ് മലയാളികളുടെ കുഴപ്പമെന്ന് ചിലർ വിമർശിക്കുന്നു. അച്ഛൻ മരിച്ചു എന്നുള്ളതുകൊണ്ട് ചന്തു കാലങ്ങളോളം വീട്ടിൽ കുത്തിയിരിക്കണം എന്നാണോ..? നിങ്ങൾ ഉദേശിക്കുന്നതെന്നും എന്തായാലും ഈ കമന്‍റിട്ടവരേക്കാൾ ഇരട്ടി സ്നേഹം സലിം കുമാറിനോട് ചന്തുവിന് ഉണ്ടാവില്ലേ എന്നും അടക്കം ആളുകൾ ചോദിക്കുന്നു.

logo
Metro Vaartha
www.metrovaartha.com