

സന്തോഷ് വർക്കി, ശ്രുതി ഹാസൻ
സിനിമാ ചിത്രീകരണത്തിനിടെ ആർത്തവമുണ്ടാകുമ്പോൾ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ പറ്റി കഴിഞ്ഞ ദിവസം നടി ശ്രുതി ഹാസൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനിടെ പുരുഷന്മാർക്ക് ആർത്തവമുണ്ടാകാൻ താൻ പ്രാർഥിച്ചിട്ടുണ്ടെന്നും അങ്ങനെയെങ്കിൽ ആർത്തവ അവധി ലഭിക്കുമെന്നും ശ്രുതി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ‍്യൽ മീഡിയ താരമായ ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കി.
പുരുഷന്മാർക്ക് ആർത്തവം ഉണ്ടാവണം എന്ന് ശ്രുതി ഹാസൻ പറഞ്ഞു. അങ്ങനെ ആണെങ്കിൽ ശ്രുതി ഹാസന്‍റെ അച്ഛനായ കമൽ ഹാസന് ആദ‍്യം ആർത്തവം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഇതായിരുന്നു ആറാട്ടണ്ണന്‍റെ പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആറാട്ടണ്ണൻ പ്രതികരിച്ചത്. ആറാട്ടണ്ണന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിനു താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
അണ്ണന് അത‍്യാവശ‍്യം ബുദ്ധിയൊക്കെ ഉണ്ടെന്നു ആരോ പറഞ്ഞിരുന്നു. ആരാണെന്ന് ഓർമയില്ല. എന്തായാലും പറഞ്ഞകാര‍്യം സത‍്യമാണ്, ഈ പറഞ്ഞതിനോട് 100ശതമാനം യോജിക്കുന്നു, നിന്‍റെ കയ്യിലിരിപ്പ് അറിഞ്ഞു കാണും അത്രയും ദിവസം എങ്കിലും അടങ്ങുമെന്ന് വിചാരിച്ചിട്ടുണ്ടാവും. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.
അതേസമയം, സോഹ അലി ഖാന്‍റെ പോഡ്കാസ്റ്റിലായിരുന്നു ശ്രുതി ഹാസൻ ആർത്തവത്തെ പറ്റി സംസാരിച്ചത്. പോളിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ളതിനാൽ ആർത്തവ സമയത്ത് കടുത്ത വേദന അനുഭവപ്പെടുമായിരുന്നു. കരിയറിന്‍റെ തുടക്കത്തിൽ ഇതിനേക്കുറിച്ച് സംസാരിക്കാൻ മടിയായിരുന്നു.
തന്‍റെ ഒരു സഹപ്രവർത്തകൻ മുട്ടു ശസ്ത്രക്രിയയുടെ വേദനയെക്കുറിച്ച് പങ്കുവച്ചതോടെ സെറ്റിൽ അതിന് അനുസരിച്ച് ജോലി ക്രമീകരിക്കുന്നത് കണ്ടതോടെയാണ് തന്‍റെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയാൻ തീരുമാനിക്കുന്നത് എന്നാണ് ശ്രുതി പറഞ്ഞത്. ആർത്തവത്തേക്കുറിച്ച് സംവിധായകനോടാണ് ശ്രുതി സംസാരിച്ചത്. അദ്ദേഹത്തിന്‍റെ മകൾ ആർത്തവ സമയത്ത് കടുത്ത വേദന അനുഭവിച്ചിരുന്നു. അതിനാൽ വളരെ സഹാനുഭൂതിയോടെയാണ് സംവിധായകൻ കാര്യങ്ങൾ മനസിലാക്കിയതെന്നും നടി കൂട്ടിച്ചേർത്തു.