'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യയിൽ 300 കോടി കടന്നു

ആഗോളതലത്തിൽ ചിത്രത്തിന്‍റെ കളക്ഷൻ 927 മില്യൺ യുഎസ് ഡോളറിലെത്തി
Spider-Man: Brand New Day crosses ₹300 crore in India

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ ഇന്ത്യയിൽ 300 കോടി കടന്നു

Updated on

ന്യൂഡൽഹി: ടോം ഹോളണ്ടും സെൻഡയയും പ്രധാന വേഷങ്ങളിലെത്തിയ 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യയിലെ ബോക്സ് ഓഫീസിൽ 300 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ചിത്രം ആഗോള റിലീസിന് ഒരു ദിവസം മുൻപ് ജൂലൈ 30നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്.

ട്രേഡ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം ഇന്ത്യയിൽ 310.38 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. ആഗോളതലത്തിൽ ചിത്രത്തിന്‍റെ കളക്ഷൻ 927 മില്യൺ യുഎസ് ഡോളറിലെത്തി.

സ്പൈഡർ-മാനായി ടോം ഹോളണ്ടും മിഷേൽ ജോൺസ്-വാട്സണായി സെൻഡയയും വീണ്ടും വേഷമിടുന്ന ചിത്രത്തിൽ ജേക്കബ് ബറ്റലോൺ, ക്രോണ്ടൺ, സാഡി സിങ്ക്, മാർക്ക് റഫലോ, ജോൺ ബെർന്തൽ, മൈക്കൽ മാൻഡോ എന്നിവരാണ് മറ്റു അഭിനേതാക്കൾ. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 38ാമത്തെ ചിത്രമായ സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ കെവിൻ ഫൈഗിയും എമി പാസ്കലും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com