അഞ്ച് ഭാഷകളിലായി 'ശ്രീ അയ്യപ്പൻ' ഒരുങ്ങുന്നു

കിഷോർ ,ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Sree ayyappan film shooting

അഞ്ച് ഭാഷകളിലായി 'ശ്രീ അയ്യപ്പൻ' ഒരുങ്ങുന്നു

Updated on

ശബരിമല സന്നിധാനത്തെ പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് തുടക്കമായി. ആദ്യപടിയായി ചിത്രത്തിലെ ഗാനങ്ങളുടെ റെക്കാർഡിംഗ് ആരംഭിച്ചു. ഡോ. സുകേഷ് രചിച്ച് , ജീവൻ ഈണം പകർന്ന് മധു ബാലകൃഷ്ണൻ , സന്നിധാനം എന്നിവർ പാടിയ ആറു ഗാനങ്ങളാണ് ചിത്രത്തിലുൾപ്പെടുത്തിയിരിക്കുന്നത്. ആദിമീഡിയ, നിഷാപ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇയിലെ പ്രമുഖ വ്യവസായിയായ ശ്രീകുമാർ (എസ്.കെ. മുംബൈ) ഷാജി പുന ലാലും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.

ഹിന്ദി അടക്കം അഞ്ചു ഭാഷകളിൽ ഒരുപോലെ പ്രദർശനത്തിത്തും. അനീഷ് രവി, റിയാസ് ഖാൻ, കോട്ടയം രമേഷ്, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു

കിഷോർ ,ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം -ഷെറി. ശബരിമല, മുംബൈ രാജസ്ഥാൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com