സംവിധായകൻ സനൽകുമാർ ശശിധരനെതിരേ നടിയുടെ രഹസ്യമൊഴി

2022ൽ നടി നൽകിയ പരാതിയിൽ പൊലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
statement against director sanal kumar sasidharan
സനൽകുമാർ ശശിധരൻ
Updated on

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരേ രഹസ്യമൊഴി നൽകി പരാതി നൽകിയ നടി. സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്നും അപമാനിച്ചുവെന്നും കാണിച്ച് നൽകിയ പരാതിയുടെ ഭാഗമായാണ് രഹസ്യമൊഴി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി നടി മൊഴി നൽകി.

2022ൽ നടി നൽകിയ പരാതിയിൽ പൊലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. കുറച്ചു ദിവസമായി സനൽ സമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്.

സനൽ നിലവിൽ അമേരിക്കയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കെതിരേ ലുക് ഔട്ട് നോട്ടീസും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com