സിനിമ എട്ട് നിലയിൽ പൊട്ടി, പ്രതിഫലമായി കിട്ടാനുള്ളത് 8.39 കോടി; പരാശക്തി നിർമാതാക്കൾക്കെതിരേ സുധ കൊങ്കര കോടതിയിൽ

17.7 കോടി രൂപയായിരുന്നു സുധയുടെ പ്രതിഫലം
Sudha Kongara moves court over ₹8.39 crore pay dispute

സിനിമ എട്ട് നിലയിൽ പൊട്ടി, പ്രതിഫലമായി കിട്ടാനുള്ളത് 8.39 കോടി; പരാശക്തി നിർമാതാക്കൾക്കെതിരേ സുധ കൊങ്കര കോടതിയിൽ

Updated on

പരാശക്തി നിർമാതാക്കൾക്കെതിരേ കോടതിയെ സമീപിച്ച് സംവിധായിക സുധ കൊങ്കര. പ്രതിഫലം നൽകിയില്ലെന്ന് പറഞ്ഞാണ് മദ്രാസ് ഹൈക്കോടതിയെ സുധ സമീപിച്ചത്. ചിത്രത്തിന്‍റെ നിർമാതാക്കളായി ഡോൺ പിക്‌ചേഴ്സ് 8.39 കോടി രൂപ കൂടി പ്രതിഫലമായി തരാനുണ്ട് എന്നാണ് സുധ പരാതിയിൽ പറയുന്നത്.

ഡോൺ പിക്ചേഴ്സിന്‍റെ ബാനറിൽ ആകാശ് ഭാസകരനാണ് പരാശക്തി നിർമിച്ചത്. ശിവകാർത്തികേയൻ നായകനായി എത്തിയ ചിത്രം ജനുവരി 10നാണ് റിലീസിന് എത്തിയത്. 17.7 കോടി രൂപയായിരുന്നു സുധയുടെ പ്രതിഫലം. ശിവകാർത്തികേയന്‍റെ പ്രതിഫലമായ 30 കോടി രൂപ നിർമാതാക്കൾ നൽകിയെങ്കിലും സുധയ്ക്ക് 8.39 കോടി രൂപ ഇനിയും കൊടുത്തില്ല. തുടർന്നാണ് സംവിധായക നിർമാണക്കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്.

ഡോൺ പിക്ചേഴ്സ് നിർമിക്കുന്ന പുതിയ ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണം എന്നാണ് സുധ ആവശ്യപ്പെട്ടത്. കൂടാതെ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതുവരെ പരാശക്തിയുടെ സാറ്റലൈറ്റ് നിർത്തിവയ്ക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. ജൂലൈ 8ന് മുൻപ് മറുപടി നൽകാൻ നിർമാണ കമ്പനിയോട് ജസ്റ്റിസ് കുമരേഷ് ബാബു ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 150 കോടി ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ്ഓഫിസിൽ വലിയ പരാജയമായിരുന്നു. വെറും 80 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്നും കലക്ട് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com