'സുമതി വളവി'ൽ ഒന്നിച്ച് മാളികപ്പുറത്തിന്‍റെ അണിയറപ്രവർത്തകർ

മാളികപ്പുറത്തിന്‍റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥ രചിക്കുന്നത്.
Sumathi valavu film shooting begins
'സുമതി വളവി'ൽ ഒന്നിച്ച് മാളികപ്പുറത്തിന്‍റെ അണിയറപ്രവർത്തകർ
Updated on

യഥാർത്ഥ ജീവിതത്തിന്‍റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന പുതിയ ചിത്രമായ സുമതി വളവിന്‍റെ ചിത്രീകരണം പാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോട് ആരംഭിച്ചു. വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ വിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സിദ്ധാർത്ഥ് ഭരതൻ മനോജ്.കെ.യു ,മാളികപ്പുറം സിനിമയിൽ ഏറെ ശ്രദ്ധയാകർഷിച്ച ബാലതാരങ്ങളായ ശ്രീ പത് യാൻ, ദേവനന്ദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആലത്തൂർ എംഎൽഎ കെ.ഡി.പ്രസന്നൻ ഭദ്രദീപം തെളിയിച്ചു. മാളികപ്പുറത്തിന്‍റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥ രചിക്കുന്നത്.

ഗ്രാമ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു കോമഡി ത്രില്ലർ മൂവിയാണ് ഈ ചിത്രത്തിന്‍റെ അവതരണം.

മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് കഥ മുന്നേറുന്നത്. 1960, 1990, 2024 ‌ എന്നീ കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ സഞ്ചാരം. അർജുൻ അശോകൻ സൈജുക്കുറുപ്പ് ബാലു വർഗീസ് ഗോകുൽ സുരേഷ്. ശ്രാവൺ മുകേഷ്, നന്ദു കോട്ടയം രമേഷ് ശ്രീജിത്ത് രവി,, സാദിഖ്,ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ സ്മിനു സിജോ,

ജസ്‌നജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ,ശിവദ, ജൂഹി ജയകുമാർ , സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സ ന്ധിപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരും സിനിമയിൽ അണി നിരക്കുന്നുണ്ട്. സംഗീതം - രഞ്ജിൻ രാജ്, ശങ്കർ പി.വി. ഛായാഗ്രഹണം, ഷഫീഖ് മുഹമ്മദ് അലി, എഡിറ്റിങ്. പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com