മദ്യം വേണ്ട, പകരം പുത്തൻ ഉടുപ്പുകൾ സമ്മാനിച്ച് 'സുമതി വളവി'ന്‍റെ പാക്കപ്പ്

രണ്ടു ഷെഡ്യൂളുകളിലായി 90 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങാണ് മാർച്ച് 7ന് അവസാനിച്ചത്.
Sumati valavu film pack up

മദ്യം വേണ്ട, പകരം പുത്തൻ ഉടുപ്പുകൾ സമ്മാനിച്ച് 'സുമതി വളവി'ന്‍റെ പാക്കപ്പ്

Updated on

മദ്യസൽക്കാരം ഒഴിവാക്കി പകരം എല്ലാവർക്കും പുത്തനുടുപ്പും ഒരു ദിവസത്തെ വേതനവും നൽകി സുമതി വളവിന്‍റെ പായ്ക്കപ്പ്. നിർമ്മാതാവ് വാട്ടർമാൻ മുരളി എന്നറിയപ്പെട്ടുന്ന മുരളി കുന്നുംപുറത്താണ് വ്യത്യസ്തമായി പാക്കപ്പ് ആഘോഷിക്കാമെന്ന നിർദേശം മുന്നോട്ടു വച്ചത്. രണ്ടു ഷെഡ്യൂളുകളിലായി 90 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങാണ് മാർച്ച് 7ന് അവസാനിച്ചത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് ത്രില്ലർ ഹ്യൂമർ ജോണറിലുള്ളതാണ്.

അർജുൻ അഗോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നാൽപ്പതിൽപരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. സൈജു കുറുപ്പ്, ബാലു വർഗീസ് , ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ. യു, സിദ്ധാർത്ഥ് ഭരതൻ, സാദിഖ്, ശ്രീജിത്ത് രവി, ബോബി കുര്യൻ. (പണി ഫെയിം)

അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ് ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അഭിലഷ് പിള്ളയുടേതാണ് തിരക്കഥാ. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com