"ഗോവിന്ദയ്ക്ക് 10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും ഉപേക്ഷിക്കില്ല"; തുറന്നു പറഞ്ഞ് സുനിത അഹൂജ

നെറ്റ്ഫ്ലിക്സ് ഷോയായ 'ലോക്ക് അപ്പ്': സച്ച് യാ സസാ എന്ന റിയാലിറ്റി ഷോയിലാണ് സുനിത മനസ് തുറന്നത്
sunitha ahuja says she won't leave govinda if he had 10 relationships with different woman

സുനിത അഹൂജ, ഗോവിന്ദ

Updated on

നടനും രാഷ്ട്രീയക്കാരനുമായ ഗോവിന്ദയ്ക്ക് 10 വ‍്യത‍്യസ്ത സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും അദ്ദേഹത്തെ ഉപേക്ഷിക്കില്ലെന്ന് ഭാര‍്യ സുനിത അഹൂജ. നെറ്റ്ഫ്ലിക്സ് ഷോയായ 'ലോക്ക് അപ്പ്': സച്ച് യാ സസാ എന്ന റിയാലിറ്റി ഷോയിലാണ് സുനിത മനസ് തുറന്നത്.

ഷോയിലെ മത്സരാർഥി കൂടിയായ അവർ തന്‍റെ അവസാന ശ്വാസം വരെ അദ്ദേഹത്തെ സ്നേഹിക്കുമെന്നാണ് പറയുന്നത്. വൈൽഡ് കാർഡ് മത്സരാർഥിയായി ഷോയിലേക്കെത്തിയ നടി ശിൽപ ഷിൻഡെയുമായുള്ള സംഭാഷണത്തിനു പിന്നാലെയായിരുന്നു പരാമർശം.

ഗോവിന്ദയുമായുള്ള ദാമ്പത‍്യബന്ധത്തെ പറ്റിയുള്ള സംസാരം വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. ഗോവിന്ദയ്ക്ക് 50 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും നിങ്ങൾക്ക് എന്താണ് കുഴപ്പമെന്നും തന്നെ വിലയിരുത്തുന്നതിനു മുൻപേ തന്‍റെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും സുനിത ശിൽപയോട് പറഞ്ഞു. ഇത് തന്‍റെ ജീവിതമാണ് തനിക്ക് ഇഷ്ടമുള്ളത് പോലെ താൻ ചെയ്യുമെന്നും സുനിത കൂട്ടിച്ചേർത്തു.

നേരത്തെയും ഗോവിന്ദയെ പറ്റി വെളിപ്പെടുത്തലുമായി സുനിത രംഗത്തെത്തിയിരുന്നു. മറാഠി യുവനടിയുമായി ഗോവിന്ദയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു സുനിതയുടെ ആരോപണം. എന്നാൽ ഇത് കൈയോടെ പിടിക്കാൻ പറ്റിയിട്ടില്ലെന്നും നടി അന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുനിതയുടെ പുതിയ പ്രസ്താവന.

logo
Metro Vaartha
www.metrovaartha.com