

സുരേഖ വാണി
നടി സുരേഖ റാണിയും യുവാവുമായുള്ള സ്വകാര്യ വിഡിയോകളും ചിത്രങ്ങളും പുറത്തായി. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്റ്റോറിയായാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഉടൻ തന്നെ ദൃശ്യങ്ങൾ നീക്കം ചെയ്തെങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. പിന്നാലെ തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കിക്കൊണ്ട് നടി രംഗത്തെത്തി.
തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്നും സ്വകാര്യ ദൃശ്യങ്ങൾ തന്‍റെ അനുവാദമില്ലാതെ പുറത്തുവിട്ടെന്നുമാണ് നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്. ഈ ദൃശ്യങ്ങൾ ആരും പ്രചരിപ്പിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നും നടി പറഞ്ഞു. അങ്ങനെ ചെയ്യുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോസ്റ്റിൽ സുരേഖ വ്യക്തമാക്കുന്നുണ്ട്. വ്യൂസിനും റീച്ചിനും വേണ്ടി ആരും ഈ സാഹചര്യം മുതലെടുക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
അതിനിടെ നടിക്കെതിരേ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനവും ഉയരുന്നുണ്ട്. നടിയുടെ കാമുകനെയാണ് വിഡിയോയിൽ കാണുന്നതെന്നും അബദ്ധത്തിൽ സുരേഖ തന്നെയാവും വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതെന്നുമാണ് ഒരു വിഭാഗം പറയുന്നത്. 49 വയസുകാരിയായ നടി എന്തിനാണ് അനാവശ്യമായ ബന്ധത്തിൽ ചെന്നുചാടുന്നതെന്നും ചോദിക്കുന്നവരുണ്ട്. 25 വയസുള്ള മകളുടെ അമ്മയാണെന്ന ബോധമില്ലേ എന്നാണ് മറ്റു ചിലരുടെ ചോദ്യം.
ടെലിവിഷൻ ന്യൂസ് അവതാരകയായാണ് സുരേഖ കരിയർ തുടങ്ങിയത്. പിന്നീടാണ് തെലുങ്ക് സിനിമയിൽ സജീവമാകുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് തേജയായിരുന്നു സുരേഖയുടെ ഭർത്താവ്. 2019ൽ അദ്ദേഹം മരണപ്പെട്ടു. സോഷ്യൽ മീഡിയൽ ആക്റ്റീവായ നടിക്ക് 9 ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. മകൾ സുപ്രീയ ടെലിവിഷൻ രംഗത്ത് സജീവമാണ്.