ക്രിസ്തുവിനെ വാഴ്ത്തിപ്പാടി സുരേഷ് ഗോപിയും രാധികയും; ഗംഭീരമെന്ന് ആരാധകർ

ഗാനം ഫാ. ജോയൽ പണ്ടാരപ്പറമ്പിലാണ് എഴുതിയിരിക്കുന്നത്

ദൈവപുത്രനെ വാഴ്ത്തിപ്പാടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും. ഇരുവരും ചേർന്ന് ആലപിച്ച 'ദൈവപുത്രന്റെ യാഗം" എന്ന സംഗീത ആൽബം ഫെയ്സ്ബുക്കിലൂടെ സുരേഷ് ഗോപിയാണ് റിലീസ് ചെയ്തത്. മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രൻ കാൽവരിയിൽ സ്വയം ബലിയായി മാറിയ ഈ പുണ്യദിനത്തിൽ, പ്രാർത്ഥനാപൂർവ്വം ഒരു സംഗീത സമർപ്പണം നിങ്ങളിലേക്ക് എത്തിക്കുന്നു. "ഗോൽഗോഥാ തൻ മുകളിൽ ബലി തൻ പീഠമൊരുങ്ങി മർത്യ പാപം നീക്കാനായി ദൈവപുത്രന്‍റെ യാഗം..."

​ലോകത്തിന്‍റെ നോവുകൾ നീങ്ങാനും സ്നേഹവും സമാധാനവും പുലരാനുമുള്ള ഈ പ്രാർത്ഥന നിങ്ങളിലേക്കും പകരട്ടെ എന്ന് ആശംസിക്കുന്നു. എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ലിങ്ക് പങ്കു വച്ചിരിക്കുന്നത്.

ഇരുവരും ചേർന്ന് മനോഹരമായി ആലപിച്ചിരിക്കുന്ന ഗാനം ഫാ. ജോയൽ പണ്ടാരപ്പറമ്പിലാണ് എഴുതിയിരിക്കുന്നത്. ജേക്സ് ബിജോയ്, മനീഷ് ഷാജി എന്നിവരാണ് സംഗീത സംവിധായകർ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com