ബിജു സോപാനവും സൂര്യദാസും ഒന്നിക്കുന്ന മലയോര ഗ്രാമത്തിലെ മിസ്റ്ററി

തുളസീദാസിന്റെ മകൻ സൂര്യദാസ് മുഖ്യവേഷത്തിൽ; വെൺമണിമേട് എന്ന മലയോര ഗ്രാമത്തിന്റെ കഥ
Suresh Gopi Releases First Poster of Thotta, Starring Biju Sopanam and Suryadas

തോട്ട ആദ്യ പോസ്റ്റർ സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു.

Updated on: 
Suresh Gopi Releases First Poster of Thotta, Starring Biju Sopanam and Suryadas

ബിജു സോപാനം, സൂര്യദാസ് തോട്ട എന്ന സിനിമയിൽ.

​ബിജു സോപാനവും പ്രശസ്ത സംവിധായകൻ തുളസീദാസിന്‍റെ മകൻ സൂര്യദാസും മുഖ്യവേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം 'തോട്ട' ഉടൻ തിയെറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ കേന്ദ്ര മന്ത്രിയും എംപിയുമായ സുരേഷ് ഗോപി പ്രകാശനം ചെയ്തു.

സി ഫോർ സിനിമാസിന്‍റെ ബാനറിൽ അനിൽ ഗോപിനാഥ് നിർമാണവും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന തോട്ട, സസ്പെൻസും ത്രില്ലറും ഒരേപോലെ കോർത്തിണക്കിയ ഫാമിലി ഡ്രാമയാണ്.

വെൺമണിമേട് എന്ന മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ, സാധാരണക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

വിജയൻ ആക്കുളം, അനിൽ നായർ, സിറിയക് ആലഞ്ചേരി, ഞെക്കാട് രാജു, റോബിൻ മായന്നൂർ, ഗിരീഷ്, സുനിൽകുമാർ, എം.ടി. സുകുമാരൻ, ബിച്ചു അനീഷ്, എയ്ഞ്ചൽ അനിൽ, അരുന്ധതി, ഡോക്റ്റർ ശ്വേത, ആൽബി, മാസ്റ്റർ ബദരിനാഥ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ തുളസീദാസും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം - റാഫി കെ, എഡിറ്റിങ് - വിഷ്ണു കല്യാണി, ഗാനരചന - ബിജു ഭാസ്കർ, ഡോക്റ്റർ സുകേഷ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം - ഗോപൂ കൃഷ്ണ, സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് - ടി.എസ്. ജയകുമാർ, വിജയൻ ആക്കുളം, ബൈജു ആരാധന, ഗോപുകൃഷ്‌ണ, സിറിയക് ആലഞ്ചേരി, റോബിൻ മായനൂർ, സുനിൽകുമാർ, മിഥുൻ എംഎസ്, സുധീർ പൂജപ്പുര, പിആർഒ - അജയ് തുണ്ടത്തിൽ.