സൂര‍്യയും തൃഷയും ഒന്നിക്കുന്ന 'കറുപ്പ്'; റിലീസ് തീയതി പ്രഖ‍്യാപിച്ചു

ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മാസ് കൊമേഴ്ഷ‍്യൽ എന്‍റർ‌ടെയ്നറാണ് കറുപ്പ്
surya and thrisha new film karuppu relase date announced

സൂര‍്യ

Updated on

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം സൂര‍്യയും തൃഷയും ഒന്നിക്കുന്ന കറുപ്പ് എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ‍്യാപിച്ചു. മേയ് 14നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മാസ് കൊമേഴ്ഷ‍്യൽ എന്‍റർ‌ടെയ്നറായിരിക്കും ചിത്രം.

ചിത്രത്തിന്‍റെ സാറ്റ്‌ലൈറ്റ്, ഒടിടി റൈറ്റ്സുകൾ വിറ്റുപോയതായാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സും സാറ്റ്‌ലൈറ്റ് റൈറ്റ്സ് സീ തമിഴുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

എന്നാൽ ഇതു സംബന്ധിച്ച് ഔദ‍്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല. സായ് അഭ‍്യാങ്കറാണ് കറുപ്പിന് സംഗീതം ഒരുക്കുന്നത്. സൂര‍്യയ്ക്കും തൃഷയ്ക്കും പുറമെ ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

logo
Metro Vaartha
www.metrovaartha.com