

മമിത ബൈജു, സൂര‍്യ
നടിപ്പിൻ നായകൻ സൂര‍്യയെയും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
നാൽപ്പതുകാരനായ നായകനും ഇരുപതുകാരിയുമായ നായികയും തമ്മിലുള്ള പ്രണയത്തിന്‍റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നതെന്നാണ് ടീസറിൽ നിന്നും വ‍്യക്തമാവുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ജൂലൈയിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സൂര‍്യയ്ക്കും മമിതയ്ക്കും പുറമെ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കോമഡിക്കും റൊമാൻസിനും പ്രധാനമുള്ള ചിത്രം കംപ്ലീറ്റ് എന്‍റർടെയ്നറായിരിക്കുമെന്നാണ് കരുതുന്നത്. ഏറെ നാളുകളായി ബോക്സ് ഓഫിസിൽ ഹിറ്റില്ലാത്ത സൂര‍്യ ഇത്തവണ നിരാശപ്പെടുത്തില്ലെന്നാണ് ആരാധകർ പറയുന്നത്.