റിലീസിനു മുൻപേ 300 കോടി കളക്ഷനുമായി സൂര്യ-മമിത ചിത്രം

പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആൻഡ് സൺസ്, ഓഗസ്റ്റ് 14ന് വേൾഡ്‌വൈഡ് റിലീസ്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രീ സെയിൽ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. റിലീസിനു മുൻപ് തന്നെ പ്രീ സെയിലിലൂടെ 300 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.

മലയാളി താരം മമിത ബൈജു നായികയാകുന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'പട്ടാമ്പൂച്ചി'യുടെ ലിറിക്കൽ വീഡിയോ ശ്രദ്ധേയമായിരുന്നു. മമിതയുടെ നൃത്തമാണ് ഈ ചടുലമായ പ്രണയ ഗാനത്തിന്‍റെ ഹൈലൈറ്റ്.

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.

രവീണ ഠണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പക്കാ ഫാമിലി എന്‍റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്‍റെ ടീസറും പോസ്റ്ററുകളും നൽകുന്നത്.

ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജി.വി. പ്രകാശ് കുമാർ, എഡിറ്റർ നവീൻ നൂലി.

logo
Metro Vaartha
www.metrovaartha.com