മത്സരിച്ചഭിനയിച്ച് അജു വർഗീസും ജോണി ആന്‍റണിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി സ്വർഗം

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ കഥയാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
swargam
മത്സരിച്ചഭിനയിച്ച് അജു വർഗീസും ജോണി ആന്‍റണിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി സ്വർഗം
Updated on

അജു വര്‍ഗീസിനെയും ജോണി ആന്‍റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിര്‍മിച്ച് റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന " സ്വർഗം " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു സെക്കന്‍റ് ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ കഥയാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് 'സ്വർഗ' ത്തിന്‍റെ ചിത്രീകരണം പൂർത്തിയായത്.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, 'ജയ ജയ ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, തുഷാര പിള്ള, 'ആക്ഷൻ ഹീറോ ബിജു' ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എസ് ശരവണൻ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബി. കെ. ഹരി നാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ, മോഹൻ സിതാര, ജിന്‍റോ ജോൺ, ലിസി കെ. ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്‍റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ - സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ്: ഡോൺമാക്സ്, ഗായകർ: കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, അഫ്‌സൽ, സൂരജ് സന്തോഷ്, അന്ന ബേബി, കൊറിയോഗ്രാഫി: കല, പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്, കല: അപ്പുണ്ണി സാജൻ, മേക്കപ്പ്: പാണ്ഡ്യൻ, വസ്ത്രാലങ്കാരം: ക്രിയേറ്റീവ് ഡയറക്ഷൻ - റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.കെ.രജിലേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനർ - ജിൻ്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ: സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടർമാർ: ആൻറോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻ: ജിസൻ പോൾ, ഐടി സപ്പോർട്ട് & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്, ബിടിഎസ്: ജസ്റ്റിന്‍ ജോര്‍ജ്ജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, PRO: വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്

Trending

No stories found.

Latest News

No stories found.