എന്തുകൊണ്ട് 'അമ്മ'യിൽ നിന്ന് രാജിവച്ചു‍? തുറന്നു പറഞ്ഞ് നടി ശ്വേത മേനോൻ

ആരുടെയും കളിപ്പാവയാവാൻ സമ്മതിക്കാതിരുന്നതിനാണ് രാജിവച്ചതെന്നാണ് ശ്വേതയുടെ വിശദീകരണം
swetha menon opens up why she resigned from amma association

ശ്വേത മേനോൻ

Updated on

താര സംഘടനയായ അമ്മയിൽ നിന്നും രാജിവയ്ക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് നടി ശ്വേത മേനോൻ. ആരുടെയും കളിപ്പാവയാവാൻ സമ്മതിക്കാതിരുന്നതിനാണ് രാജിവച്ചതെന്നാണ് ശ്വേതയുടെ വിശദീകരണം.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുറന്നു പറച്ചിൽ. രണ്ടു ഭരണസമിതിയുടെയും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നു പറഞ്ഞ ശ്വേത താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നു വ‍്യക്തമാക്കി.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. അമ്മയുടെ തെരഞ്ഞെടുപ്പിന് മുൻപ് ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി എന്നിവരെ മുന്നിൽ നിർത്തി തനിക്കെതിരേ ദുഷ്പ്രചരണം നടത്തിയെന്നും എന്നാൽ അതിനെയെല്ലാം അതിജീവിച്ച് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെ താൻ വിജയിച്ചെന്നും ശ്വേത പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com