കോലിയുമായി പ്രണയം! മറുപടി പറഞ്ഞ് തമന്ന

സ്ഥിരമായി ഇന്‍റർനെറ്റിൽ സ്വന്തം പേര് സെർച്ച് ചെയ്ത് നോക്കാറുണ്ടെന്നും താരം പറഞ്ഞു.
Tamanna bhatia on dating romours with virat kohli

കോലിയുമായി പ്രണയം! മറുപടി പറഞ്ഞ് തമന്ന

Updated on

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുമായി പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പിന് മറുപടി നൽകി തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ. ലാലൻടോപ്പുമായി നടത്തിയ അഭിമുഖത്തിലാണ് തമന്നയുടെ വെളിപ്പെടുത്തൽ. ഒരു പരസ്യചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിനു പിന്നാലെയാണ് അത്തരമൊരു ഗോസിപ്പ് പ്രചരിച്ചത്. അതിലെനിക്ക് വലിയ സങ്കടം തോന്നിയിരുന്നു. ഒരു ദിവസത്തെ ഷൂട്ടിങ്ങിനു വേണ്ടി മാത്രമാണ് ഞങ്ങൾ കണ്ടത്.

ഷൂട്ടിനു ശേഷം അദ്ദേഹത്തെ ഒരിക്കൽ പോലും കണ്ടിട്ടുമില്ലെന്നാണ് ഗോസിപ്പിനെ തള്ളിക്കൊണ്ട് തമന്ന വ്യക്തമാക്കിയത്. യഥാർഥത്തിൽ നിങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒര‌ാളുമായി നിങ്ങളുടെ പേര് ചേർത്ത് പറയുന്നത് വളരെ സങ്കടകരമാണെന്നും തമന്ന പറഞ്ഞു. പാക് ക്രിക്കറ്റ് താരം അബ്ദുൽ റസാക്കുമായി പ്രണയത്തിലാണെന്ന അഭ്യൂഹവും അടിസ്ഥാന രഹിതമാണെന്ന് തമന്ന പറഞ്ഞു. 2020ൽ ഒരു ജുവലറി സ്റ്റോറിൽ ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് അത്തരമൊരു അഭ്യൂഹത്തിന് അടിസ്ഥാനം. ചില സമയത്ത് ഇന്‍റർനെറ്റ് ഭയങ്കര തമാശയാണ്. കുറച്ചു കാലം മുൻപ് ഞാൻ അബ്ദുൽ റസാഖിനെ വിവാഹം കഴിച്ചുവെന്നാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്. അക്കാര്യത്തിൽ ഞാൻ അബ്ദുൽ റസാഖിനോട് മാപ്പ് പറയുകയാണ്.അദ്ദേഹത്തിന് രണ്ടോ മൂന്നോ കുട്ടികളുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. എങ്കിലും ഇതു വളരെ വിഷമകരമാണെന്നും തമന്ന പറഞ്ഞു.

ഒരു നടി എന്ന നിലയിൽ ജനങ്ങൾ നിങ്ങളെക്കുറിച്ച് എന്ത് പറയുന്നു എന്നറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അതു കൊണ്ട് സ്ഥിരമായി ഇന്‍റർനെറ്റിൽ സ്വന്തം പേര് സെർച്ച് ചെയ്ത് നോക്കാറുണ്ടെന്നും താരം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com