

വത്സല രാജഗോപാൽ
ചെന്നൈ: തമിഴ് നടി വത്സല രാജഗോപാൽ അന്തരിച്ചു. 93 വയസായിരുന്നു. ചെന്നൈയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. നാടകമേഖലയിൽ സജീവമായിരുന്ന വത്സല അറുപതാം വയസിലാണ് സിനിമയിലേക്കെത്തിയത്. വത്സലയുടെ നാടകം കാണാനിടയായ മണിരത്നം താൻ സംവിധാനം ചെയ്ത റോജയിൽ മുത്തശിയുടെ വേഷം നൽകുകയായിരുന്നു.
പിന്നീട് സതി ലീലാവതി, റിഥം, അന്യൻ, മൊഴി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴ് ടിവി പരമ്പരകളിലും സജീവമായിരുന്നു. തിരുവനന്തപുരത്ത് ജനിച്ച വത്സല വിവാഹത്തിനു ശേഷമാണ് ചെന്നൈയിലെത്തിയത്.
തെലുങ്കിലും തമിഴിലുമായി 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജൂനിയർ എൻടിആർ ചിത്രത്തിലൂടെയാണ് തെലുങ്ക് പ്രേക്ഷകർക്ക് വത്സല സുപരിചിതയാകുന്നത്.