എന്തൊരു നല്ല കുട്ടി, ഇതൊന്നു കേട്ടു നോക്കൂ; അമ്മൂമ്മയെ ചീത്തവിളിക്കുന്ന അഹാനയുടെ മെസേജ് പങ്കുവച്ച് തൻവി

"സത്യത്തിൽ അവർ അമ്മൂമ്മയെ നോക്കിയിട്ടേ ഇല്ല"
tanvi-shares-whatsapp-proof-against-ahana

അഹാന കൃഷ്ണ | തൻവി

Updated on

നടൻ‌ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. കുടുംബത്തിൽ എല്ലാവർക്കും പ്രത്യേകം യൂട്യൂബ് ചാനലുകളുമുണ്ട്. വീട്ടിൽ നടക്കുന്ന കാര്യങ്ങളും വിശേഷങ്ങളുമെല്ലമാണ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. പലപ്പോഴും ഇതെല്ലാം പല വിവാദങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇപ്പോഴിതാ സിന്ധു കൃഷ്ണയുടെ അമ്മയുമായി ബന്ധപ്പെട്ട വിവാദമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. അമ്മൂമ്മയെ അഹാനയും കുടുംബവും പരിപാലിക്കുന്നില്ലെന്ന് കാട്ടി സന്ധു കൃഷ്ണയുടെ സഹോദരീ പുത്രി തൻവിയാണ് രംഗത്തെത്തിയതോടെയാണ് ആരോപണങ്ങൾക്ക് തുടക്കമാവുന്നത്. ഇതിന് മറുപടിയുമായി അഹാന തന്നെ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ തർക്കങ്ങൾക്ക് വഴിവച്ചു.

അമ്മൂമ്മ പ്രശ്നക്കാരിയാണെന്നും ചെറുപ്പം മുതൽ ഈ ഭ്രാന്ത് കാണുന്നതാണെന്നുമായിരുന്നു അഹാന തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി തൻവി രംഗത്തെത്തിയിരിക്കുക‍യാണ്. അഹാനക്കെതിരേ തെളിവു സഹിതം ആരോപണവുമായാണ് തൻവി എത്തിയിരിക്കുന്നത്.

അമ്മൂമ്മയെ ചീത്ത വിളിക്കുന്ന അഹാനയുടെ വാട്സാപ്പ് മെസേജ് വായിച്ച് കേൾപ്പിച്ചാണ് തൻവി മറുപടി നൽകിയിരിക്കുന്നത്. ഇതൊരു വിശദീകരണ വീഡിയോ ആണെന്നും തൻവി പറയുന്നു.

സിന്ധു ആന്‍റിയുടെ കുടുംബവുമായി അമ്മൂമ്മയ്ക്ക് ഒത്തിരി പ്രശ്നങ്ങളുണ്ട്. അതിൻ എനിക്കൊന്നും ചെയ്യാനില്ല. ഇവരുടെ ഇടയിൽ പെട്ടുപോയതാണ് ഞാൻ. എന്നെ നോക്കിയതും വളർത്തിയതുമെല്ലാം അമ്മൂമ്മയാണ്. എന്‍റെ അമ്മ എന്നെ നോക്കിയിട്ടേ ഇല്ല. അവർക്കെന്നും അമ്മുവിനോടായിരുന്നു ഇഷ്ടം. എന്നെ പട്ടിയെ പോലെയാണ് കണ്ടിരുന്നത്.

ഞാൻ‌ നാട്ടിൽ വരുമ്പോഴൊക്കെ എന്നെ ശപിച്ച് ഒത്തിരി മെസേജുകൾ അമ്മ അയക്കുമായിരുന്നു. ആരെങ്കിലും ചോദിച്ചാൽ നീ എന്‍റെ ചേച്ചിയുടെ മകളാണെന്നേ പറയാവൂ എന്നു വരെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. എന്‍റെ സ്വർണവും പൈസയുമൊക്കെ അവർ കൊണ്ടുപോയി. അഹാന എന്‍റെ അമ്മയെ വല്ലാതെ പൊക്കി പറയുന്നത് കണ്ടു. അതുകൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞത്.

അമ്മൂമ്മ എന്നെ ഇവിടെ എത്തിക്കാൻ വേണ്ടിയാണ് സങ്കടങ്ങൾ വിളിച്ചു പറഞ്ഞത്. അതാണ് ഞാനും പറഞ്ഞത്. ഞാനാരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആരുമായും എനിക്കൊരു പ്രശ്നവുമില്ല. പക്ഷേ കറങ്ങിത്തിരിഞ്ഞ് വന്നപ്പോൾ‌ കാര്യങ്ങൾ മറ്റൊന്നായി പോയി. സിന്ധു അമ്മയെ നോക്കുന്നില്ല, അഹാന അമ്മൂമ്മയെ നോക്കുന്നില്ലെന്നൊക്കെയായി പോയി.

സത്യത്തിൽ അതാണ് സത്യം. അമ്മൂമ്മയെ അവർ നോക്കുന്നില്ല, അമ്മൂമ്മയെ അവർക്ക് ഹാൻഡിൽ ചെയ്യാനാവില്ല. എന്നെ അമ്മൂമ്മ സ്നേഹിക്കുന്നത് അവർക്കിഷ്ടമല്ല. എന്നും അവർക്ക് അതിൽ പരാതിയുണ്ടായിരുന്നു. ആരുമില്ലാതിരുന്നപ്പോൾ എന്നെ എടുത്തു വളർത്തിയതാണ്. അവരോടെനിക്ക് നന്ദികേട് കാണിക്കാനാവില്ല.

ഇതൊരു വിശദീകരണമായി തീർക്കാനാണ് എനിക്കിഷ്ടം. ഇനി എന്തെങ്കിലും സ്ക്രീൻ ഷോട്ട് അവരിട്ടാൽ അഹാന ചീത്ത പറയുന്ന സ്ക്രീൻ‌ ഷോട്ട് ഞാനും ഇടും. മുകളിലത്തെ ബാത്ത്റൂം ഉപയോഗിച്ചതുകൊണ്ടാണ് അപ്പൂപ്പൻ മരിച്ചതെന്നും അതിനു കാരണം അമ്മൂമ്മയാണെന്നുമാണ് അഹാന പറയുന്നത്. എന്നും അപ്പൂപ്പൻ ആ ബാത്ത്റൂം തന്നെയാണ് ഉപയോഗിച്ചിരുന്നത്.

ഇത്രയും നല്ല അഹാന എന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ, ഒരു അമ്മൂമ്മയോട് കൊച്ചുമോൾ പറയുന്ന വർത്തമാനങ്ങളാണോ അമ്മു പറഞ്ഞത്. ആ ഗ്രൂപ്പിൽ നിന്ന് തന്നെ അവരെന്നെ പുറത്താക്കി. അതിന് മുൻപ് തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് വച്ചിരുന്നു.

"ഡിയർ തൻവി, യുവർ ഗ്രാൻഡ് മദർ ഈസ് ദ് ബിഗസ്റ്റ് ബിച്ച് ഓൺ എർത്ത്. ഇഫ് യു ഓൾ വിഷ് ടു സീ ഡാഡ് എലൈവ് ഫോർ സം മോർ ടൈം പ്ലീസ് ആസ്ക് ഹെയർ ടു അഡ്ജസ്റ്റ്." എന്‍റെ കുഞ്ഞ് സത്യം ഇത് അഹാന എനിക്കയച്ച മെസേജാണ്. അമ്മു എന്നെയും ചീത്ത വിളിച്ചിട്ടുണ്ട്. അമ്മു സംസാരിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണ്. കാനഡയിൽ നിന്ന് ഞാൻ വന്നപ്പോൾ ഓസി മാത്രമാണ് പിക്ക് ചെയ്യാൻ വന്നത്. അമ്മു അടക്കം മറ്റാരും വന്നില്ല. അവളെ പിക്ക് ചെയ്യാൻ പറ്റില്ലെന്നും വേണമെങ്കിൽ നീ പൊക്കോ എന്നുമൊക്കയാണ് അവർ പറഞ്ഞത്. ആകെ സ്നേഹമുള്ളത് ഓസിക്ക് മാത്രമാണ്. അവർ 20 കൊല്ലം ജീവിച്ചാൽ നീ നോക്കുമോ എന്ന് സിന്ധു അമ്മ എനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും തൻവി വീഡിയോയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com