അമ്മൂമ്മയ്ക്ക് വേണ്ടി മാത്രമല്ല ഞാൻ തിരിച്ചു വന്നത്, ആരെയും കുറ്റപ്പെടുത്താൻ ഉദേശിച്ചിട്ടില്ല; വിശദീകരണവുമായി തൻവി

തന്‍റെ ‍യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തൻവിയുടെ പ്രതികരണം
thanvi explained why she came from canada

അഹാന കൃഷ്ണ | തൻവി

Updated on

അഹാന കൃഷ്ണയും കുടുംബവും അമ്മൂമ്മയെ നോക്കുന്നില്ലെന്ന വിമർശനവുമായി സിന്ധുകൃഷ്ണയുടെ സഹോദരി പുത്രി തൻവി രംഗത്തെത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ ഇതിനു മറുപടിയുമായി അഹാന തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തൻവി വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കാനഡയിൽ നിന്നും തിരിച്ചു നാട്ടിലേക്കു വരാൻ കാരണം അമ്മൂമ്മ മാത്രമല്ലെന്നും മകന്‍റെ ചികിത്സയ്ക്കു കൂടിയാണ് വന്നതെന്നുമാണ് തൻവി പുതിയ വീഡിയോയിൽ പറയുന്നത്. ആരെയും കുറ്റപ്പെടുത്തുക എന്നൊരു ഉദ്ദേശം എനിക്കില്ലായിരുന്നു. അപ്പൂപ്പൻ കഴിഞ്ഞാൽ എന്നെയാണ് അമ്മൂമ്മയ്ക്ക് ഏറ്റവും ഇഷ്ടം.

thanvi explained why she came from canada
"അമ്മൂമ്മ സ്ഥിരം പ്രശ്നക്കാരി, കുട്ടിക്കാലം മുതൽ അവരുടെ ഭ്രാന്ത് കാണുന്നു, തൻവിക്ക് എല്ലാം അറിയാം"; മറുപടിയുമായി അഹാന

"അമ്മൂമ്മയുടെ ആവശ്യങ്ങൾക്ക് വേണ്ടി എനിക്ക് പറ്റുന്ന തുകയാണ് ഞാൻ അയച്ചുകൊടുത്തിരുന്നത്. എല്ലാ ചിലവും എന്നെ കൊണ്ട് വഹിക്കാൻ പറ്റാത്തതുകൊണ്ട് ബാക്കി ചിലവുകൾ സിന്ധു അമ്മയൊക്കെയാണ് നോക്കിയിരുന്നത്. ഞാൻ നാട്ടിലേക്ക് വന്നതിന്‍റെ രണ്ടാമത്തെ കാരണം എന്‍റെ മൂത്ത മകൻ ലിയാന് കുറച്ച് ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ടാണ്. കുറച്ച് മെഡിക്കൽ പ്രശ്നങ്ങൾ മോനുണ്ട്. അവന് വേണ്ടി കൂടിയാണ് ഞാനും യോജിയും വീണ്ടും ഒരുമിച്ചത്. അവന്‍റെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായി തുടങ്ങി. കാനഡയിൽ ഹെൽത്ത് കെയർ ഫ്രീയാണ്. പക്ഷെ എല്ലാത്തിനും ചികിത്സ ലഭിക്കണമെങ്കിൽ ഒരുപാട് കാലം കാത്തിരിക്കണം. അതിനാലാണ് കേരളത്തിലേക്ക് തിരികെ എത്തിയത്'', തൻവി വീഡിയോയിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com