ഡെർട്ടി പിക്ചർ 2 വരുന്നു; പുതിയ കഥ, സ്ഥിരീകരിച്ച് എക്താ കപൂർ

സിൽക് സ്മിതയുടെ ജീവിത കഥ പറയുന്ന ഡെർട്ടി പിക്ചറിൽ വിദ്യാ ബാലനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
'The Dirty Picture 2' is coming; Ekta Kapoor confirms new story

വിദ്യ ബാലൻ ഡെർട്ടി പിക്ചറിൽ

Updated on: 

പതിനഞ്ച് വർഷത്തിനു ശേഷം ഡെർട്ടി പിക്ചറിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാവ് എക്താ കപൂർ. സിൽക് സ്മിതയുടെ ജീവിത കഥ പറയുന്ന ഡെർട്ടി പിക്ചറിൽ വിദ്യാ ബാലനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ വലിയ രീതിയിൽ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനു ചേർന്ന ഒരു കഥ കണ്ടെത്തിയെന്നും ആരാണ് നായികയെന്നത് അടക്കമുള്ള വിശദാംശങ്ങൾ പിന്നീട് പുറത്തു വിടുമെന്നും എക്താ വ്യക്തമാക്കി.

രണ്ടാം ഭാഗവും പൂർണമായും ഒരു വ്യക്തിയുടെ ജീവിതത്തെ അധിഷ്ഠിതമാക്കിയാണ് ഒരുക്കുന്നത്. കുറേ വർഷങ്ങളായി ഡേർട്ടി പിക്ചറിന് രണ്ടാം ഭാഗം ഒരുക്കണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു, പക്ഷേ നല്ലൊരു കഥ കിട്ടിയെങ്കിൽ മാത്രമേ അതുമായി മുന്നോട്ടു പോകൂ എന്ന് ഉറപ്പിച്ചിരുന്നുവെന്നും എക്ത പറയുന്നു.

രൺവീർ അല്ലാബാദിയയുടെ പോഡ്കാസ്റ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഭാഗത്തിൽ നസ്റുദ്ദീൻ ഷാ, ഇമ്രാൻ ഹാഷ്മി, തുഷാർ കപൂർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് വിദ്യ ബാലന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com