കപ്പിൾ ഡയറക്ടേഴ്സ് ഒരുക്കുന്ന 'ദി മിസ്റ്റേക്കർ ഹൂ' മെയ് 31 ന്

ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.
മായ ശിവ, ശിവ നായർ, മകൻ ആദിത്യ ദേവ്
മായ ശിവ, ശിവ നായർ, മകൻ ആദിത്യ ദേവ്
Updated on

സംവിധായക ദമ്പതികളായ മായ ശിവ, ശിവ നായർ എന്നിവർ ഒരുമിച്ച് സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം " ദി മിസ്റ്റേക്കർ ഹൂ" മെയ് 31 ന് തിയെറ്ററുകളിലെത്തും. തന്‍റെ കുടുംബത്തിന്‍റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.

ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ബാനർ - ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം - മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം - മായ ശിവ, ഛായാഗ്രഹണം - മായ ശിവ, ആദിത്യദേവ്, ആലാപനം - രവിശങ്കർ, വിതരണം - ഫിയോക്, ചമയം - മായ ശിവ, ശിവനായർ, എഡിറ്റിംഗ് - ആദിത്യദേവ്, ത്രിൽസ് - ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ പെരുന്താന്നി, പിആർഓ- അജയ് തുണ്ടത്തിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com